132 കിലോ തൂക്കം വെച്ചാണ് നായാട്ടില്‍ അഭിനയിച്ചത്

','

' ); } ?>

132 കിലോ തൂക്കം വെച്ചാണ് നായാട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്ന് നടന്‍ ജോജു ജോര്‍ജ്ജ്. ഇതുവരെ നാല്‍പ്പതില്‍ പരം പോലീസ് റോളുകള്‍ ചെയ്തു, യൂണിഫോമില്‍ മാത്രമേ സമാനതയുള്ളൂ. ജോജു ജോര്‍ജ്ജ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു. ബാക്കിയെല്ലാം വേറെ വേറെ മനുഷ്യരാണ്. യൂണിഫോമിന്റെ കണ്ണിലൂടെ കഥാപാത്രങ്ങളെ സമീപിക്കാറില്ല. പ്രേക്ഷകര്‍ക്ക് ഒരു പക്ഷേ കഥാപാത്രങ്ങളെ അങ്ങനെ തോന്നുന്നുണ്ടാകും. പണ്ട് പത്ത് പോലീസുകാരെ വേണമെന്ന് സിനിമാ സംവിധായകനായ രതീഷ് അമ്പാട്ട് പറഞ്ഞ അനുഭവവും ജോജു രസകരമായി വിശദീകരിക്കുന്നുണ്ട്. പത്ത് പോലീസുകാര്‍ക്ക് പകരം പത്ത് ജോജു എന്നാണേ്രത അന്ന് സെറ്റില്‍ വെച്ച് സഹസംവിധായകന്‍ പറഞ്ഞതെന്ന് ജോജു പറയുന്നു.

ഒരുപാട് സിനിമകളില്‍ പോലീസ് യൂണിഫോമിട്ട് അഭിനയിച്ചിട്ടുണ്ട്. ഒന്ന് കഥ പറഞ്ഞ് കേട്ട് നമ്മള്‍ വിശ്വസിക്കുന്നതിനനുസരിച്ചാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. നമ്മുടെ സഅഭിനയത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാതെ ഒരു താരത്തിന് നിലനില്‍പ്പില്ലെന്ന് തനിക്കറിയാമെന്നും ജോജു. തന്റെ തടി തനിയ്ക്ക് ഒരു പ്രശ്‌നമല്ല. ഭാര്യയ്ക്ക് പോലും കൂര്‍ക്കം വലി വരെ വിഷയമല്ല. എന്നാല്‍ എന്നില്‍ നിന്നും സിനിമകള്‍ അകലുമെന്ന് കരുതിയപ്പോഴാണ് താന്‍ തടി കുറയ്ക്കാന്‍ തീരുമാനിച്ചത്. കഥാപാത്രങ്ങളുടെ ആവര്‍ത്തനമായി ഈ ശരീരം മാറുമെന്ന് ബോധ്യപ്പെട്ട ഘട്ടത്തിലാണ് തടി കുറയ്ക്കാമെന്ന് ഉറപ്പിച്ചത്. 132 കിലോഗ്രാം തൂക്കമുണ്ടായികരുന്നു നായാട്ടിന്റെ സമയത്ത്. പാക്ക് അപ്പിന് പതിനഞ്ച് പൊറോട്ടയും രണ്ട് ബീഫും വരെ കഴിച്ചു. നാളെ ഡയറ്റ് തുടങ്ങുമല്ലോ എന്നോര്‍ത്താണ് അത്രയും കഴിച്ചത്. ഇനി തടി കുറച്ചതിനാല്‍ മുന്‍പുണ്ടായിരുന്ന തടിയുള്ള കഥാപാത്രങ്ങളെ ഒന്ന് മാറ്റി പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ജോജു പറയുന്നു.