ജോജു ജോര്‍ജിന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം

','

' ); } ?>

ജോജു ജോര്‍ജിന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയുടെ ഭാവി ആയി മാറിയ നടനാണ് ജോജുജോര്‍ജ്. ജഗമേ തന്തിരത്തില്‍ താരം ധനുഷിനൊപ്പമാണെത്തുന്നത്.
ജോജു എന്ന നടനെ ഓര്‍ത്ത് മലയാളികള്‍ക്ക് എന്നും അഭിമാനമേയുള്ളൂ. സിനിമയെന്ന മാസ്മരിക ലോകത്ത് ക്യാമറയ്ക്കു മുന്നില്‍ ഒരു ഓരം ചേര്‍ന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നടനം തുടങ്ങിയ ജോജു ഇന്ന് സൂപ്പര്‍ താരങ്ങളുടെ പദവിയിലേക്ക് എത്തിയത് ഈ നടന്റെ ആത്മാര്‍ത്ഥമായ അധ്വാനം കൊണ്ട് മാത്രമാണ്.

ധനുഷ്‌കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിലെ വീഡിയോ ഗാനം നേരത്തെ ഹിറ്റായിരുന്നു. ധനുഷ് വരികളെഴുതി തയ്യാറാക്കിയ ഗാനം പാടിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സന്തോഷ് നാരായണനാണ് ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്യാങ്‌സ്റ്റര്‍ ചിത്രമാണ് ജഗമേ തന്തിരം. ധനുഷിന്റെ 40ആം ചിത്രമെന്ന സവിശേഷതയും ജഗമേ തന്തിരത്തിനുണ്ട്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്നത്. മധുരയില്‍ നിന്നും ലണ്ടനില്‍ എത്തിപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയായാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക.

മലയാളത്തില്‍ നായകനായി ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ ഇനി കഴിവ് തെളിയിക്കാന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിനൊപ്പം ജഗമേ തന്തിരം എന്ന ചിത്രത്തില്‍ രണ്ടാമത്തെ സെന്‍ട്രല്‍ ക്യാറക്ടറായി എത്തുകയാണ് മലയാളത്തിന്റെ ഈ അഭിമാന താരം. ഒരു നടനെന്ന നിലയില്‍ ജോജുവിനെ നോക്കി കാണുമ്പോള്‍, സിനിമയില്‍ വരണം സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും വലിയൊരു പ്രചോദനമാണ്.

ജഗമേ തന്തിരത്തിന്റെ ട്രെയിലര്‍ ജൂണ്‍ ഒന്നാം തീയതി നെറ്റ്ഫ്‌ലിക്‌സിലൂടെ എത്തുകയാണ്. നിങ്ങളോരോരുത്തരും കാത്തിരിക്കുന്ന സിനിമയായിരിക്കും ഇത് എന്നത് ഉറപ്പാണ്. മലയാള സിനിമയില്‍ നിന്ന് തമിഴിലേക്ക് ചുവടുമാറ്റുന്നു ജോജുവിന് ഭാഷാ ഭേദമന്യേ മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിയട്ടെയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.