ജൂണ്‍ എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്‍ഷാ അള്ളാഹ്’. ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു നായകനാകുന്ന ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ചിത്രം കോ പ്രൊഡ്യൂസ് ചെയ്യുന്നത് ബാദുഷ എന്‍.എം, സുരാജ് പി.എസ് എന്നിവര്‍ ചേര്‍ന്നാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അബ്ബാ ജോജു. ആഷിക് ഐമര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലാസ്. എഡിറ്റര്‍ മഹേഷ് ഭുവനേന്ദാണ്.