ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്‌റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്‍’ സെറ്റില്‍ വെച്ച് നടന്‍ ജോജു ജോര്‍ജിന്റെ പിറന്നാള്‍ ആഘോഷിച്ചു. ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജു ജോര്‍ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കല സംവിധാനം എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ മുബീന്‍ എം റാഫി, സ്റ്റില്‍സ് ഷാലു പേയാട്, പി.ആര്‍.ഒ പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈന്‍ ടെന്‍ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഒരു മലയാളചലച്ചിത്ര നടനും നിര്‍മ്മാതാവുമാണ് ജോജു ജോര്‍ജ്ജ്. മഴവില്‍ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്‌സ് ഓഫീസില്‍ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോല, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും (പ്രത്യേക പരാമര്‍ശം) ലഭിച്ചു.