മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് വെളിപ്പെടുത്തി ജോൺ ബ്രിട്ടാസ്

','

' ); } ?>

നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് വെളിപ്പെടുത്തി രാജ്യസഭാ അംഗവും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്. മമ്മൂട്ടി ഓകെ ആണെന്നും അദ്ദേഹവുമായി ദിവസവും സംസാരിക്കാറുണ്ടെന്നും പറയുകയാണ് ജോൺ ബ്രിട്ടാസ്. അടുത്ത സൗഹൃദം ഉണ്ടെങ്കിലും വ്യകതിപരമായ കാര്യത്തിൽ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപ കാലത്തതായി മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പടർന്നിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘മമ്മൂട്ടിക്ക് ചെറിയ ആരോഗ്യ പ്രശ്നം ഉണ്ട്. അദ്ദേഹം ട്രീറ്റ്മെന്റിലാണ്. നമ്മൾ ഒരിക്കലും ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാറില്ല. അദ്ദേഹം ഓക്കേ ആണ്. കുറച്ചു മുന്നേ വരെ സംസാരിച്ചതേയുള്ളൂ. ഇപ്പോൾ കുറച്ചായി എല്ലാ ദിവസവും എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്,’ ജോൺ ബ്രിട്ടാസ് പറഞ്ഞു.

മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം കളങ്കാവൽ ആണ്. ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ റിലീസ് ഓ​ഗസ്റ്റിലാകും എന്ന റിപ്പോർട്ടുകളുണ്ട്. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.