കാവൽ തീയറ്ററില്‍; ജോബി ജോര്‍ജ്

കാവല്‍ ഒടിടി റിലീസ് ചെയ്യില്ലെന്നും ചിത്രം തീയറ്ററില്‍ മാത്രമെ ഇറക്കു എന്ന്‌ നിര്‍മ്മാതാവ് ജോബി ജോര്‍ജ്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാലിക്ക്, കോള്‍ഡ് കേസ് തുടങ്ങിയ ചിത്രങ്ങള്‍ ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ നിരവധി ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.അതിനിടയിലാണ് കാവല്‍ സിനിമയുടെ റിലീസ് വിവരങ്ങള്‍ അറിയിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്.

ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ദയവായി,അഹങ്കാരി ആയി എന്നെ കരുതരുത് നിങ്ങള്‍ ഉണ്ടേല്‍. അല്ലായെങ്കില്‍ നമ്മള്‍ ഉണ്ടേല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് കാവല്‍ ആയിരിക്കും.നമ്മുടെ,കാവല്‍ ഞാന്‍ കണ്ടു അടി ഇടി കരച്ചില്‍ ആകെ രോമാഞ്ചം നമ്മള്‍ തിയറ്ററില്‍ മാത്രമേ ഇറക്കു

നിതിന്‍ രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചലച്ചിത്രമാണ് കാവല്‍. സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ റേച്ചല്‍ ഡേവിഡാണ് നായിക.രണ്‍ജി പണിക്കര്‍,മുത്തുമണി,സന്തോഷ് കീഴാറ്റൂര്‍,ശങ്കര്‍ രാമകൃഷ്ണന്‍,ഐ.എം. വിജയന്‍,അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.നിഖില്‍ എസ്.പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം മന്‍സൂര്‍ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്.ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്.ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ അവസാന ഭാഗം കഴിഞ്ഞ ഒക്ടോബറില്‍ പാലക്കാടാണ് ചിത്രീകരിച്ചത്. കൊവിഡ് മൂലം മാര്‍ച്ചില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.