വൈറലായി ജില്ലം ജില്ലം ജില്ലാന മെയ്ക്കിങ്ങ് വീഡിയോ…

','

' ); } ?>

വ്യത്യസ്മായ കഥയിലൂടെ  മലയാളക്കരയിലെ ചെറുപ്പക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചിത്രമാണ് ഹണി ബീ 2. ഇപ്പോള്‍ ചിത്രത്തിലെ ഷൂട്ടിങ്ങ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ ‘ഹണി ബി 2.5’ എന്ന സിനിമയിലെ ജില്ലം ജില്ലം ജില്ലാന എന്ന ഗാനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ
രംഗങ്ങളാണ് യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് സഹായിക്കാനെത്തുന്ന അസ്‌കര്‍ അലിയും ലിജോ ജോസ് മോളും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് വീഡിയോ അവതരിപ്പിക്കുന്നത്. സിനിമയിെല റിയാലിറ്റി സാധ്യതകളെ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച 2.5 നേരത്തെ ഏറെ പ്രേക്ഷക അംഗീകാരം നേടിയിരുന്നു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ നിരവധി താരങ്ങളുമെത്തുന്നുണ്ട്. ഹരീഷ് കണാരന്‍, ഭാവന, ലാല്‍, ബാബുരാജ്, ശ്രീനാഥ് ബാസി, ഹരിശ്രീ അശോകന്‍, ജോയ് മാത്യൂ, ലെന, ശ്രീനിവാസന്‍ എന്നിവരെയും ഗാനത്തിനിടയില്‍
വീഡിയോയില്‍ കാണാം…

വൈറലായ വീഡിയോ ഗാന രംഗം താഴെ…