എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ക്യാമ്പസ് കലോത്സവ ചിത്രത്തിന് പിന്നാലെ കാളിദാസ് ജയറാം നായകനാകുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീത്തു ജോസഫിന്റെ സംവിധാനത്തിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്ത് വിട്ടിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിങ് വരെ കഴിഞ്ഞതോടെ ഇപ്പോള്‍ ചിത്രത്തിന്റെ പേരും ഫെയ്സ്ബുക്ക് പേജും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സംവിധായകനായ ജീത്തു തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. മിസ്റ്റര്‍ ആന്റ് മിസ് റൗഡി എന്നാണ് ചിത്രത്തിന്റെ പേര്. കാളിദാസിനൊപ്പം അപര്‍ണ ബാലമുരളിയും ചിത്രത്തിലുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്നതാകും ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയായിരുന്നു ജീത്തുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്.
നേരത്തെ, മിഥുന്‍ മാനുവല്‍ തോമസും കാളിദാസ് ജയറും അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന് മുന്നോടിയായി തിയ്യറ്ററിലെത്തുന്ന മിഥുന്‍ മാനുവല്‍ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ഫസ്റ്റ് പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്തിറക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ഫുട്ബോള്‍ ടീമുകളിലെന്നായ അര്‍ജന്റീനയുടെ ആരാധകരുടെ കഥയാകും ചിത്രം പറയുക. അശോകന്‍ ചെരുവിലിന്റെ ഇതേ പേരിലുള്ള കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദറാണ്. രണദിവെയാണ് ഛായാഗ്രഹണം. ജോണ്‍ മന്ത്രിക്കലും മിഥുനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.