”ഏറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ജോസഫ്”- സംവിധായകന്‍ ജിത്തു ജോസഫ്…

','

' ); } ?>

ജിജു ജോര്‍ജ് നായക വേഷത്തിലെത്തിയ ജോസഫ് എന്ന സിനിമ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും ജിജു ജോര്‍ജിന്റെ ലുക്കും എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇപ്പോള്‍ സംവിധായകന്‍ ജിത്തു ജോസഫും സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം പങ്കുവെച്ച വീഡിയോയ്ക്കു മുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു..

”ജോസഫ് കണ്ടു… അടുത്തിടെ കണ്ട ചിത്രങ്ങളില്‍ ഏറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ജോസഫ്. ജോജുവിന്റെ പ്രകടനം ചിത്രത്തിന്റെ നട്ടെല്ലാണ്. ഇത് പോലുള്ള സിനിമകള്‍ തീയേറ്ററുകളില്‍ വിജയമാകണം എന്നൊരു വലിയ ആഗ്രഹമുണ്ട്, അന്യഭാഷാ ചിത്രങ്ങളെ പ്രോത്സാഹിക്കുമ്പോള്‍, അവക്ക് കൈയടി നല്‍കുമ്പോള്‍ ജോസഫ് പോലുള്ള ചിത്രങ്ങളെ പടിക്ക് പുറത്ത് മാറ്റി നിര്‍ത്തരുത്. തീയേറ്ററുകളില്‍ നിന്നും തന്നെ കാണുക’

മലയാളത്തിലും നിരവധി വ്യത്യസ്ത സിനിമകള്‍ക്കുള്ള കഥകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അവയൊന്നും  ശ്രദ്ധിക്കപ്പെടാതെ പോകുന്നതുകൊണ്ടാണ് വിജയിക്കാത്തതെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു. ജോസഫ് പോലുള്ള നല്ലൊരു മെസ്സേജ് തരുന്ന ചിത്രത്തെക്കുറിച്ച് പരമാവധി മറ്റുള്ളവരെയും അറിയിച്ച് അതൊരു നല്ല വിജയമാക്കി മാറ്റണമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. കാളിദാസ് ജയറാമും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന തന്റെ പുതിയ ചിത്രം റൗഡിയുടെ പണിപ്പുരയിലാണ് ജിത്തു ജോസഫ്.

 

അദ്ദേഹം പങ്കുവെച്ച ഫുള്‍ വീഡിയോ കാണാം…