കൊച്ചിയ്ക്കായി ജയസൂര്യയുടെ മൂന്ന് നിര്‍ദേശങ്ങള്‍

','

' ); } ?>

മേയറായി ചുമതലയെടുത്തതിന് ശേഷം തന്നെ കാണാന്‍ വന്ന നടന്‍ ജയസൂര്യ മുന്നോട്ട് വെച്ച മൂന്ന് ആശയങ്ഹള്‍ പങ്കുവെച്ചിരിക്കുകയാണ് കൊച്ചി മേയര്‍ അഡ്വ: എം. അനില്‍ കുമാര്‍. നഗരത്തെ വൃത്തിയുള്ളതാക്കാനും , നഗരത്തില്‍ പ്രധാനപ്പെട്ട തെരുവുകള്‍ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കുവാനും ആയിരുന്നു ഒരു നിര്‍ദേശം. നിരാലംബരായ മനുഷ്യര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതിനെ പറ്റിയുള്ള ഒരാശയമായിരുന്നു രണ്ടാമത്തേത്. വിദേശ രാജ്യങ്ങളിലെ പോലെ ഉപയോഗിച്ചതും എന്നാല്‍ നല്ലതുമായ വസ്ത്രങ്ങള്‍ കൊണ്ടുവന്നിടാന്‍ നഗരസഭ സൗകര്യമൊരുക്കുക. ഗരങ്ങളിലെ തെരുവുകളില്‍ കലാകാരന്‍മാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കണം എന്നായിരുന്നു മൂന്നാമത്തെ നിര്‍ദേശം. അദ്ദേഹത്തിന്റെ മൂന്ന് നിര്‍ദ്ദേശങ്ങളും ഞാന്‍ അവിടെ വച്ച് തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചുവെന്നും മേയര്‍ പറയുന്നു. മേയറുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളില്‍ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാണ് കണ്ടത്. എന്തിനാണദ്ദേഹം എന്നെ വിളിച്ചത് എന്ന് സംഭാഷണം തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത് . കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. 3 പ്രധാനപ്പെട്ട കാര്യങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. ഒന്ന്. എന്റെ മനസ്സിലുണ്ടായിരുന്ന, നമുക്ക് എല്ലാവര്‍ക്കും ആഗ്രഹമുള്ള ആശയമാണ്. അത് നഗരത്തെ വൃത്തിയുള്ളതാക്കാനും , നഗരത്തില്‍ പ്രധാനപ്പെട്ട തെരുവുകള്‍ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കുവാനും ആയിരുന്നു. രണ്ടാമത്തെ നിര്‍ദ്ദേശവും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.., അത് നിരാലംബരായ മനുഷ്യര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതിനെ പറ്റിയുള്ള ഒരാശയമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പലയിടത്തും അങ്ങനെയുണ്ട് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞത് , ഉപയോഗിച്ചതും എന്നാല്‍ നല്ലതുമായ വസ്ത്രങ്ങള്‍ കൊണ്ടുവന്നിടാന്‍ നഗരസഭ സൗകര്യമൊരുക്കണം എന്നാണ്. മൂന്നാമത്തെ നിര്‍ദ്ദേശവും എന്നെ സ്വാധീനിക്കുന്നത് തന്നെയാണ്. അത് നഗരങ്ങളിലെ തെരുവുകളില്‍ കലാകാരന്‍മാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കണം എന്നായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് നിര്‍ദ്ദേശങ്ങളും ഞാന്‍ അവിടെ വച്ച് തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചു. ഇതെല്ലാം തന്നെ നമുക്ക് പ്രായോഗികമാക്കാന്‍ കഴിയണം. അദ്ദേഹത്തിന്റെ ഭാര്യയാണ് ആ സൂര്യ തേജസ്സിനു പിന്നിലെ കാരണക്കാരി എന്നും നിമിഷങ്ങള്‍ കൊണ്ട് എനിക്ക് മനസ്സിലായി.
പ്രിയപ്പെട്ട ശ്രീ ജയസൂര്യ …. നിങ്ങളെ ഞാന്‍ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഇത്രയും സ്‌നേഹപൂര്‍വ്വം പെരുമാറുന്ന സിനിമാ നടന്‍മാര്‍ ഉണ്ടോ എന്ന ചോദ്യം ഉയര്‍ത്താന്‍ താങ്കളുമായുള്ള കൂടി കാഴ്ച്ചയുടെ അനുഭവം കാരണമായി.
ഞാനും എന്റെ നഗരവും താങ്കളോട് എന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ കുറിച്ച് ചിന്തിച്ചതിനും , അതിനേക്കാള്‍ ഉപരിയായി പാവപ്പെട്ട മനുഷ്യരെ കുറിച്ച് ചിന്തിച്ചതിനും അങ്ങയെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിക്കോട്ടെ …..
ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരുടെ അനുഗ്രഹം അദ്ദേഹത്തെ തേടിയെത്തട്ടെ …… നമുക്കിനിയും അദ്ദേഹത്തെ പോലൊരു പ്രതിഭാധനനില്‍ നിന്നും നമ്മള്‍ കാത്തിരിക്കുന്ന ഒരു പാട് കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാം…..