കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ ‘വെള്ളം’ . ജി.പ്രജേഷ് സെന്നാണ് ചിത്രത്തിന്റേ സംവിധാനം. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസിങ് തീയ്യയതി അറിയിച്ചിരിക്കുന്നത്.ജനുവരി 22ന് ചിത്രം തീയേറ്ററുകളിലെത്തും.
എന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള ചിത്രം. ഏറെ ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിത്. നിങ്ങളില്‍, നമ്മളില്‍ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നല്‍കിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി എന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍, യദു കൃഷ്ണ,രഞ്ജിത് മണമ്പ്രക്കാട്ട് എന്നിര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായിക.സിദ്ദിഖ്.ഇന്ദ്രന്‍സ്,ബൈജു,ശ്രീലക്ഷ്മി,പ്രിയങ്ക,ഇടവേള ബാബു,നിര്‍മല്‍ പാലാഴി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം ഒരുക്കുന്നത് ബിജിബാല്‍ ആണ്.റോബി വര്‍ഗ്ഗീസ് ഛായഗ്രഹണം.