ജയസൂര്യയുടെ 100ാംചിത്രം ‘സണ്ണി’ ഒരുങ്ങുന്നു

ജയസൂര്യയുടെ 100ാംചിത്രം പ്രഖ്യാപിച്ചു. ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്.’സണ്ണി’ എന്നാണ് സിനിമയുടെ പേര്.

പുണ്യാളന്‍ അഗര്‍ബത്തീസ് ,സു.. സു… സുധി വാത്മീകം,പ്രേതം,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്,ഞാന്‍ മേരിക്കുട്ടി എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണിത്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം.

“എണ്ണത്തിൽ എന്റെ 100-മത്‌ ചിത്രം . എന്നാൽ ഹൃദയം കൊണ്ട് എന്റെ ആദ്യ ചിത്രം പോലെ തന്നെ,ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ടായ എല്ലാ ദൃശ്യ, അദൃശ്യ ശക്തികൾക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി “എന്നാണ് 100ാം ചിത്രത്തെ കുറിച്ച് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.