ജയസൂര്യ പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ‘വെള്ളം’

ഏറെ നിരൂപക പ്രശംസ നേടിയ ജയസൂര്യ പ്രജേഷ് സെന്‍ ചിത്രം ക്യാപ്റ്റനുശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന വെള്ളം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നത് പ്രജേഷ് തന്നെയാണ്. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ചിത്രം ഒരുങ്ങുന്ന വിവരം ജയസൂര്യ തന്റെ പേജിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അണിയറപ്പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ തിരക്കിലാണ് പ്രജേഷ് സെന്‍ ഇപ്പോള്‍. മാധവന്‍ നായകനും സംവിധാനസഹായിയുമൊക്കെയാവുന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിക്കുന്നത് പ്രജേഷ് സെന്‍ ആണ്. മുന്‍പ് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്നൊരു പുസ്തകവും പ്രജേഷ് സെന്‍ ഒരുക്കിയിരുന്നു. നമ്പിനാരായണന്റെ പുസ്തകം അടിസ്ഥാനമാക്കി ഒരു ഡോക്യമെന്ററിയും പ്രജേഷ് ഒരുക്കിയിരുന്നു.

ജയസൂര്യ പങ്കുവെച്ച പോസ്റ്റര്‍..