![](https://i0.wp.com/celluloidonline.com/wp-content/uploads/2019/08/jayasurya-toilet.jpg?resize=318%2C334&ssl=1)
വയനാട്ടിലെ ദുരന്തബാധിതരെ താമസിപ്പിച്ചിരിക്കുന്ന മേപ്പാടിയിലെ ക്യാമ്പിലേക്ക് നടന്‍ ജയസൂര്യ ബയോ ടോയ്‌ലെറ്റുകള്‍ എത്തിക്കുകയും ഇതിന്റെ മുഴുവന്‍ ചെലവും വഹിക്കുകയും ചെയ്തു. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്കാണ് മാതൃഭൂമിയുടെ നേതൃത്വത്തില്‍ ജയസൂര്യ ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്‌ലറ്റുകള്‍ എത്തിച്ചത്. മലബാര്‍ ജില്ലകളിലുണ്ടായ ദുരന്തങ്ങള്‍ മനസ്സിലാക്കി, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനുള്ള ആദ്യഘട്ടമായാണ് അദ്ദേഹം ബയോടോയ്‌ലറ്റുകള്‍ നല്‍കിയത്. അതേ സമയം സഹായ സന്നദ്ധതയുമായി കുഞ്ചാക്കോ ബോബന്‍, ടൊവീനോ എന്നിങ്ങനെ നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എറണാകുളത്തുനിന്നാണ് ബയോ ടോയ്‌ലറ്റുകള്‍ എത്തിച്ചത്.