ജയലളിതയായി രമ്യ കൃഷ്ണന്‍, ഗൗതം മേനോന്റെ ക്വീനിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോനും പ്രശാന്ത് മുരുകനും ഒരുക്കുന്ന വെബ് സീരീസിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ക്വീന്‍ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസില്‍ രമ്യാ കൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്. ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് മലയാളിയായ അനിഘ സുരേന്ദ്രനാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അനിഘ അഭിനയിച്ചിരുന്നു.

ജയലളിതയുടെ ആദ്യകാല (ബാല്യം, കൗമാരം) ജീവിതം അവതരിപ്പിക്കുന്ന എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്. സിനിമരാഷ്ട്രീയ കാലഘട്ടങ്ങള്‍ ഒരുക്കുന്നത് ഗൗതം മേനോനാണ്. ധനുഷ് നായകനായെത്തുന്ന എന്നൈ നോക്കി പായും തോട്ടയാണ് ഗൗതം മേനോന്റെ ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം.