ജാനേമന്‍ എന്ന വമ്പന്‍ ഹിറ്റിനു ശേഷം ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് സംവിധായകന്‍.വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം.അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായിയാണ് ചിത്രികരണം പുരോഗമിക്കുന്നത്.കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു ഒരു കോമഡി എന്റെര്‍റ്റൈനറാണ് ചിത്രം.ബബ്ലു അജുവാണ് ചായഗ്രാഹകന്‍,ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രന്‍,വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍,നിര്‍മ്മാണ നിര്‍വഹണം – പ്രശാന്ത് നാരായണന്‍,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍,ധനകാര്യം – അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ അടുത്ത കാലത്തായി പുറത്തിറങ്ങിയ ചിത്രമാണ് മിന്നല്‍ മുരളി. വിനോയെ നായകനായെത്തിയ ചിത്രമായിരുന്നു മിന്നല്‍ മുകളി. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് പുറത്തിറങ്ങിയത്.