നടന്‍ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് ആണ്. തിയേറ്റര്‍ റിലീസായി ജനഗണമന പ്രേക്ഷകരിലേക്കെത്തും. സുദീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീജിത് സാരംഗ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ജേക്‌സ് ബിജോയ് ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ മുന്‍നിര്‍ത്തിയുള്ള ചിത്രമാണ് ജനഗണമനയെന്ന സൂചനയാണ് നല്‍കുന്നത്. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. . സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.