
ഹോളിവുഡ് സംവിധായകനും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിനെതിരെ ലൈംഗികാതിക്രമക്കേസില്‍ യു.എസ്. കോടതിയുടെ കനത്ത ശിക്ഷ. 35 വര്‍ഷത്തിനിടെ 40-ഓളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ. ഓരോരുത്തര്‍ക്കും നഷ്ടപരിഹാരമായി 1.68 ബില്യൺ ഡോളര്‍ (ഏകദേശം പതിനാലായിരം കോടി ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണു ന്യൂയോര്‍ക്ക് ജൂറിയുടെ വിധി.
2022-ല്‍ മാന്‍ഹാട്ടനില്‍ ഫയല്‍ ചെയ്ത കേസിന്റെ തുടർച്ചയായാണ് നടപടി. സിനിമാ മേഖലയിലെ സ്വാധീനവും അഭിനയത്തിന് അവസരമൊരുക്കാമെന്ന വാഗ്ദാനവും ഉപയോഗിച്ചായിരുന്നു യുവതികളെ ടൊബാക് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. വസ്ത്രമുരിയാനും സ്വയംഭോഗം ചെയ്യാനുമുള്ള നിര്‍ബന്ധം ജോലിയുടെ ഭാഗമാണെന്നായിരുന്നു ടൊബാക്കിന്റെ വിശദീകരണമെന്നും പരാതിക്കാര്‍ ആരോപിച്ചു.
അന്യായമായി തടവില്‍വെക്കല്‍, മാനസിക പീഡനം തുടങ്ങിയ കുറ്റങ്ങളുമാണ് ടൊബാക്കിനെതിരെ ചുമത്തിയത് .എന്നാൽ പരാതിക്കാരെ തിരിച്ചറിയുന്നില്ലെന്നും ആരോഗ്യകാര്യങ്ങളാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് കഴിയില്ലെന്നുമാണ് ടൊബാക്കിന്റെ നിലപാട്. അതേസമയം, ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണിതെന്നാണ് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കി. ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കും അവരെ സംരക്ഷിക്കുന്നവര്‍ക്കുമെതിരായ ശക്തമായ സന്ദേശമാണ് ഈ വിധി നല്‍കുന്നത്,” എന്ന് അഭിഭാഷകന്‍ ബ്രാഡ് ബെക്‌വേത്ത് പ്രതികരിച്ചു.