ജല്ലിക്കട്ടിലെ എല്‍.ജെ ബ്രില്ല്യന്‍സ്

ജല്ലിക്കട്ട് എന്ന ചിത്രത്തില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍ സംഭാഷണങ്ങളെക്കാള്‍ ഉപരി ഒരു ചെറിയ ദൃശ്യത്തില്‍പോലും എത്രമാത്രം ആശയങ്ങള്‍ ഒളിപ്പിച്ചെന്നു പറയാന്‍ ചിത്രത്തെ സൂഷ്മമായി സമീപിക്കേണ്ടതുണ്ട്. അത്തരം സൂക്ഷ്മ സംവിധാന മികവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സമൂഹമാധ്യമങ്ങള്‍. ലിജോ ജോസിന്റെ ജല്ലിക്കട്ട് എന്ന ചിത്രത്തിലെ ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍ വെളിപ്പെടുത്തിയുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ചിത്രം തുടങ്ങുന്നത് മനുഷ്യന്റെ ശ്വാസോഛ്വാസത്തില്‍ നിന്നാണ്, അവസാനിക്കുന്നത് പോത്തിന്റെ ശ്വാസോഛ്വാസത്തിലൂടെയും. ഉറുമ്പുകളെയും പുഴുക്കളെയും മറ്റുമാണ് ഇതില്‍ കാണിക്കുന്നത്. ശേഷം അറവു ശാലയില്‍ നിന്ന് വാങ്ങിയ മാംസം പള്ളിയ്ക്ക് മുന്നിലെ മരത്തില്‍ തൂക്കിയിടുന്ന ഒരു രംഗമുണ്ട്. അത് കുരിശാകൃതിയിലാണ് തൂക്കിയിട്ടിട്ടുള്ളത്. ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്.

എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.