‘ഞാനിടയ്ക്ക് പോകും, വരും..ഒരുത്തനുമെന്നെ ടാറ്റാ തന്ന് വിടേണ്ട’ തിരിച്ചുവരവറിയിച്ച് ജഗതി

','

' ); } ?>

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. ജഗതി അഭിനയിച്ച ചോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് താന്‍ തിരിച്ചു വരുന്ന വിവരം ജഗതി ശ്രീകുമാര്‍ ആരാധകരോട് പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ ജഗതി പങ്കുവച്ച രംഗത്തിന് വന്‍ വരവേല്‍പ്പോണ് ഇപ്പോള്‍ ലഭിക്കുന്നത്. ‘ഞാനിടയ്ക്ക് പോകും, വരും..ഒരുത്തനുമെന്നെ ടാറ്റാ തന്ന് വിടേണ്ട’ എന്ന് ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രം പടക്കം ബഷീര്‍ പറയുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഏറെ സന്തോഷത്തോടെയാണ് വീഡിയോയ്ക്ക് മറുപടിയുമായി ആരാധകരെത്തിയത്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നത്.