മലയാളികളുടെ ഹാസ്യസാമ്രാട്ട് വീണ്ടും അഭിനയ രംഗത്തേക്ക്..

','

' ); } ?>

നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. ചാലക്കുടി ആതിരപ്പള്ളി സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലൂടെയാണ് അപകട ശേഷം ആദ്യമായി ജഗതി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ജഗതിയുടെ മകന്‍ രാജ്കുമാര്‍ നേതൃത്വം നല്‍കുന്ന ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് പരസ്യ ചിത്രം നിര്‍മ്മിക്കുന്നത്.

പരസ്യചിത്രത്തില്‍ മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്. 27 ന് വൈകിട്ട് 7 മണിക്ക് സില്‍വര്‍ സ്‌റ്റോമില്‍ വച്ച് ജഗതിയുടെ മുഖം ക്യാമറയില്‍ പകര്‍ത്തി പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. പ്രമുഖ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ചടങ്ങില്‍ സംബന്ധിക്കും. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മകന്‍ രാജ്കുമാര്‍ വ്യക്തമാക്കി.

2012 മാര്‍ച്ചിലായിരുന്നു കോഴിക്കോട് വെച്ച് നടന്ന അപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. വെല്ലൂരിലെ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. അതിനുശേഷം ഇതുവരെയും അദ്ദേഹത്തിന് ചലനശേഷിയും സംസാര ശേഷിയും പൂര്‍ണ്ണമായും തിരിച്ചു ലഭിച്ചിട്ടില്ല.