ദിലീപ് ചിത്രം ജാക്ക് ഡാനിയേലിന് മംഗളമായ തുടക്കം…

ദിലീപ്, തമിഴ് നടന്‍ അര്‍ജുന്‍ സാര്‍ജ എന്നിവര്‍ ഒന്നിക്കുന്ന ‘ജാക്ക് ഡാനിയേല്‍’ എന്ന ചിത്രത്തിന് പൂജയോടെ ആരംഭം. എറണാകുളം ഇടപ്പള്ളിയിലെ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച നടന്ന ചടങ്ങില്‍ സിനിമയിലെ പ്രമുഖ താരങ്ങളും അഭിനേതാക്കളും അണിയറപ്പ്രവര്‍ത്തകരും പങ്കെടുത്തു. ദിലീപിനൊപ്പം നടന്‍ ദേവനും ചടങ്ങില്‍ വിളക്ക് തെളിയിച്ചു.

ഷിബു തമ്മീന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏപ്രില്‍ 10നാണ് ആരംഭിക്കുക. ആക്ഷന്‍ രംഗങ്ങളും വ്യത്യസ്ഥമായ ഒരു കഥയുമായെത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിനായി സംവിധായക വേഷമണിയുന്നത്. നിലവില്‍ വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിന്റെ ചിത്രീകരണവമായി തിരക്കിലാണ് ദിലീപ്.