“ആരാധകരില്‍ നിന്നും പേടിപ്പെടുത്തുന്ന ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്”; വെളിപ്പെടുത്തി ദർശന രാജേന്ദ്രനും, അനുപമ പരമേശ്വരനും

','

' ); } ?>

സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടിമാരായ അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും. ആരാധകരില്‍ നിന്നും പേടിപ്പെടുത്തുന്ന ചില അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഇരുവരും പറയുന്നത്. സിനിമയിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായ ആര്‍ട്ടിസ്റ്റാണെങ്കില്‍ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. തങ്ങളുടെ പുതിയ സിനിമയായ പര്‍ദ്ദയുടെ പ്രൊമോഷന് വേണ്ടി നല്‍കിയൊരു അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

“പേടിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സ്റ്റോക്കര്‍ സാഹചര്യമായിരുന്നു. ഒരാള്‍ എല്ലായിടത്തും എത്തും. കുറേക്കാലം ഞാന്‍ കണ്ടില്ല അയാള്‍ അയച്ചിരുന്ന മെസേജുകള്‍. എല്ലാദിവസവും മെസേജുകള്‍ അയക്കും. അത് വായിച്ചാല്‍ ഞങ്ങള്‍ പ്രണയ ബന്ധത്തിലാണെന്ന് തോന്നിപ്പോകുമെന്നും” ദര്‍ശന പറഞ്ഞു.

”എല്ലാവര്‍ക്കും അത് അങ്ങനെയാണ്. ഇന്‍സ്റ്റഗ്രാമില്‍ മെസേജ് നോക്കുമ്പോള്‍ കാണാം ദിവസവും വോയ്‌സ് നോട്ട് അയക്കുന്നവര്‍. ഞാന്‍ രാവിലെ എഴുന്നേറ്റു, പല്ലു തേച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ നിന്നെപ്പറ്റി ആലോചിച്ചു, നീയെന്താ എന്നെ വിളിക്കാത്തേ എന്നൊക്കെ. ഒരാള്‍ക്കല്ല ഈ അനുഭവം. ചാറ്റ് ജിപിടിയോട് സംസാരിക്കുന്നത് പോലെയാണ് ആ മെസേജുകളെടുത്ത് നോക്കിയാല്‍ തോന്നുക. അവര്‍ക്ക് മറുപടി വേണ്ട. ഇത് ഫോര്‍വേര്‍ഡ് മെസേജുകളല്ല. ദിവസവും ഇരുന്ന് മെസേജ് അയക്കുകയാണ്” അനുപമ പറഞ്ഞു

അനുപമ നായികയായി എത്തുന്ന പുതിയ സിനിമയാണ് പര്‍ദ്ദ. ദര്‍ശനയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് ചിത്രമായ പര്‍ദ്ദ മലയാളത്തിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ജെഎസ്‌കെയാണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ.