“ഭ്രമയുഗത്തിലഭിനയിച്ചാൽ മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് പ്രവചിച്ചിരുന്നു”;സുനില്‍ പരമേശ്വരന്‍

','

' ); } ?>

ഭ്രമയുഗത്തിലഭിനയിച്ചാൽ മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് ആദ്യമേ പ്രവചിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് എഴുത്തുകാരൻ സുനില്‍ പരമേശ്വരന്‍. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടി വരും. ‘ഭ്രമയുഗം എന്ന സിനിമ കണ്ടയുടനെ ഞാന്‍ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു. മമ്മൂട്ടി രോഗാവസ്ഥയിലാവും, ഇത് അപകടമാണ് എന്ന്.”സുനില്‍ പരമേശ്വരന്‍ പറഞ്ഞു. സുനില്‍ പരമേശ്വരന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കണ്ട സിനിമയുടെ മേക്കിംഗും വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. പൃഥ്വിരാജും മനോജ് കെ ജയനും പ്രധാന വേഷങ്ങളിലെത്തിയ അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥയും, സിനിമയ്ക്ക് ആധാരമായ നോവലുമെഴുതിയത് സുനില്‍ പരമേശ്വരന്‍ ആയിരുന്നു. അനന്തഭദ്രത്തിന് മുമ്പ് കന്നഡയില്‍ സിനിമകളെഴുതിയിരുന്നു.

തിരക്കഥാകൃത്തും നോവലിസ്റ്റുമൊക്കെയായ സുനില്‍ പരമേശ്വരന്‍ ഇന്ന് അറിയപ്പെടുന്നത് കാന്തല്ലൂര്‍ സ്വാമിയെന്ന പേരിലാണ്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. അദ്ദേഹത്തിന്റേത് തന്നെയായിരുന്നു രചനയും. ഡയലോഗുകള്‍ എഴുതിയത് ടിഡി രാമകൃഷ്ണനായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.