രജനികാന്തിനെ നേരിട്ട് കണ്ടതും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതും വലിയ ഭാഗ്യം; അന്ന രാജൻ

','

' ); } ?>

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’യിൽ അന്ന രേഷ്മ രാജനും. അന്ന തന്നെയാണ് ഈ കാര്യം സ്വന്തം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. രജനികാന്തിനെ നേരിട്ട് കണ്ടതും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതും വലിയ ഭാഗ്യമാണെന്ന് ലിച്ചി പറയുന്നു.

ചിത്രത്തിന്റെ പ്രധാന ചിത്രീകരണം ഇപ്പോൾ കോഴിക്കോട് ചെറുവണ്ണൂരിൽ പുരോഗമിക്കുകയാണ്. കേരളത്തിൽ മുഖ്യ ലൊക്കേഷനായി തിരഞ്ഞെടുത്തത് സുദർശൻ ബംഗ്ലാവാണ്. ഇവിടെ തുടർച്ചയായി 20 ദിവസത്തേക്ക് ഷൂട്ടിംഗ് നടക്കും. ശനിയാഴ്ചയാണ് കോഴിക്കോട്ടെ ഷെഡ്യൂൾ ആരംഭിച്ചത്. ചിത്രം കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരിക്കുന്നത്.

പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് രജനികാന്ത് കോഴിക്കോട് എത്തിയത് അട്ടപ്പാടിയിൽ ഏകദേശം ഇരുപത് ദിവസം ചിത്രീകരണം നീണ്ടിരുന്നു. ഷോളയൂർ, ആനകട്ടി, ഗോഞ്ചിയൂർ തുടങ്ങിയ സ്ഥലങ്ങൾ പ്രധാന ലൊക്കേഷനുകളായിരുന്നു. ഇപ്പോൾ രാമനാട്ടുകരയിലെ കടവ് റിസോർട്ടിലാണ് താരം താമസിക്കുന്നത്.

‘ജയിലർ 2’യിൽ മുന്‍ ഭാഗത്തിലെ താരങ്ങൾക്കൊപ്പം പുതിയതാരങ്ങളും എത്തുന്നുണ്ട്. മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷറോഫ്, മിർണ മേനോൻ, യോഗി ബാബു, രമ്യ കൃഷ്ണൻ, തമന്ന, സുനിൽ, വിത്ത്.വി. ഗണേഷ് എന്നിവർക്കൊപ്പം ഈ ഘട്ടത്തിൽ തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണയും ഉള്‍പ്പെടുന്നു. വില്ലൻ വേഷത്തിൽ സുരാജ് വെഞ്ഞാറമ്മൂട് എത്തുകയാണ്.

2023ൽ റിലീസ് ചെയ്ത ‘ജയിലർ’ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 600 കോടി രൂപയിലേറെ നേടിയിരുന്നു. ആ ചിത്രത്തിൽ വിനായകന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടി. രണ്ടാം ഭാഗത്തിനും അത്രയും ആവേശം തന്നെയാണ് ആരാധകർ നൽകുന്നത്.

ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ് ആർ. നിർമൽ.