“പണക്കാര്‍ക്ക് വേണ്ടിയാണോ ഇതൊരുക്കിയിരിക്കുന്നത്?”; അഹാന കൃഷ്ണയുടെ പുതിയ ബിസിനസ് സംരഭത്തിന് വിമർശനം

','

' ); } ?>

നടി അഹാന കൃഷ്ണയുടെ പുതിയ ബിസിനസ് സംരഭത്തിന് വിമർശനം. ‘സിയാഹ് ബൈ അഹാദിഷിക’ എന്ന പേരില്‍ ആരംഭിച്ച പുതിയ ക്ലോത്തിങ് ബ്രാൻഡിനാണ് സൈബർ ഇടത്തിൽ നിന്നും വലിയ രീതിയിലുള്ള വിമർശനം ഉയരുന്നത്. ഉത്പന്നങ്ങളുടെ വിലയാണ് ആരാധകരുടെ പ്രശനം.

‘നിങ്ങള്‍ ഒരുപാട് ചിന്തിച്ചായിരിക്കും ബിസിനസിലേക്ക് ഇറങ്ങിയത്. നല്ല ഭംഗിയുള്ള ഡിസൈനുകളുമാണ്. പക്ഷെ അവയുടെ വില നോക്കൂ. നിങ്ങള്‍ പണക്കാര്‍ക്ക് വേണ്ടിയാണ് ഇതൊരുക്കിയതെന്ന് തോന്നുന്നു. മിഡില്‍ ക്ലാസുകാരാണ് നിങ്ങള്‍ക്ക് വ്യൂസും ലൈക്കും ഷെയറും തരുന്നത്. എന്നിട്ടും നിങ്ങളുടെ പ്രൊഡക്ടുകള്‍ ഞങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം സാധിക്കുന്നതാണ്” എന്നാണ് ഒരു കമന്റ്.

‘സാരിയെല്ലാം പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ പറ്റുന്ന വില ആണ്. 13 കെയും 14 കെയും ഒക്കെയാണ്. സാധാരണക്കാര്‍ ഇവരുടെ വീഡിയോ കണ്ട് സഹായിക്കും, ഇത്രയും നാള്‍ പിന്തുണച്ച സാധാരണക്കാര്‍ക്ക് എന്ത് ഗുണമാണുള്ളത്?, സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത വിലയാണിട്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വില 6499 രൂപയാണ്. ഈ ബ്രാന്റില്‍ നിന്നും എങ്ങനെ സാരി വാങ്ങിക്കും? ഇതൊക്കെ പണക്കാര്‍ക്ക് പറ്റും’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍.

ബ്രാന്റിന്റെ സൈറ്റും ലോഞ്ച് ചെയ്യുകയും സോഷ്യല്‍ മീഡിയ പേജ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സൈറ്റും പേജുമൊക്കെ നിമിഷങ്ങള്‍ക്കകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. തങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി സ്വയം തെരഞ്ഞെടുത്ത സാരികളും മറ്റുമാണ് തങ്ങളുടെ ബ്രാന്റില്‍ വില്‍ക്കപ്പെടുകയെന്നാണ് താരങ്ങള്‍ അറിയിക്കുന്നത്. അമ്മയും മക്കളും തങ്ങളുടെ ബ്രാന്റിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങളും ആരാധകരുടെ ഇഷ്ടം നേടുന്നുണ്ട്.