‘ഇരുപത്തൊന്നാം നൂറ്റാണ്ട് ‘ഇങ്ങനെയാണുണ്ടായത്…

','

' ); } ?>

സംവിധായകന്‍ അരുണ്‍ ഗോപി ഒരുക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുതുവര്‍ഷം തിയ്യേറ്ററുകളിലെത്തുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധരിപ്പോള്‍. ടോമിച്ചന്‍ മുളക്പാടത്തിന്റെ മുളക് പാടം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പ്രണവിന്റെ വ്യത്യസ്ത കഥാപാത്രവും കഴിവുകളുമായി നിരവധി സര്‍പ്പ്രൈസുകളുമായാണ് എത്തുന്നത്. എന്നാലിപ്പോള്‍ ആ സര്‍പ്പ്രൈസുകള്‍ക്ക് ഒരു ചെറിയ ഇളവ് നല്‍കിക്കൊണ്ട് ആരാധകര്‍ക്കായി ചിത്രത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍. തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ മുളക് പാടം ഫിലിംസാണ് വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഷൂട്ടിങ്ങ് ലൊക്കോഷനിലെത്തിയ ദിലീപ്, ആസിഫ് അലി എന്നിവരെയും കാണിക്കുന്നുണ്ട്. അരുണ്‍ ഗോപി കഥയെഴുതുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ജനുവരി അവസാന വാരത്തോടെ ചിത്രം തിയ്യേറ്ററുകളിലെത്തും.

മെയ്ക്കിങ്ങ് വീഡിയോ കാണാം..