അള്ള് രാമേന്ദ്രനിലെ കഥാപാത്രങ്ങളെ കാണാം..,

തന്റെ മാസ്സ് രംഗങ്ങളിലൂടെ കുഞ്ചാക്കൊ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ‘അള്ള് രാമേന്ദ്രന്‍’ എന്ന ചിത്രത്തിന്റെ
ട്രെയ്‌ലറിന് ശേഷം ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്ററുകളാണ് സമൂഹ മാധ്യമങ്ങളിലെത്തിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന അപര്‍ണ ബാലമുരളിയുടെയും കൃഷ്ണ ശങ്കറിന്റെയും ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ കുഞ്ചാക്കൊ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ സ്വാതിയെന്ന കഥാപാത്രമായി അപര്‍ണയും ജിത്തു എന്ന കഥാപാത്രമായി കൃഷ്ണ ശങ്കറുമെത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ രണ്ടാം പോസ്റ്ററും കുഞ്ചാക്കൊ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. യുവനടി ചാന്ദിനി ശ്രീധരന്‍ ഒരു ഭാര്യയുടെ വേഷത്തില്‍ ദേഷ്യത്തോടെ നടന്നുവരുന്ന കുഞ്ചാക്കോയെ നോക്കി നില്‍ക്കുന്ന ചിത്രമാണ് രണ്ടാം പോസ്റ്ററിലുള്ളത്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തിയ ‘സി ഐ എ’ എന്ന ചിത്രത്തിന് ശേഷം ചാന്ദിനി അഭിനയിക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ന്യൂ ഇയര്‍ വേളയില്‍ തന്റെ വ്യത്യസ്തമായ വേഷം കൊണ്ട് കുഞ്ചാക്കൊയെത്തുമ്പോള്‍ ചിത്രത്തിലെ മറ്റ് താരങ്ങളുടെയും പോസ്റ്ററുകള്‍ വരുംദിവസങ്ങളില്‍ പുറത്തിറക്കാനിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍.

കുഞ്ചാക്കൊ തന്റെ പേജിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍…