ഇരുള്‍ നെറ്റ്ഫ്‌ലിക്‌സിലേക്ക് ….ട്രെയിലര്‍ പുറത്തിറങ്ങി

','

' ); } ?>

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം ഇരുളിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ 2 ന് റിലീസിനൊരുങ്ങുകയാണ്.
നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് വിശേഷം പങ്കുവെച്ചത്.

ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഫഹദ്, സൗബിന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലപാതകങ്ങള്‍ ആസ്പദമാക്കി എഴുതിയ ഒരു നോവലിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പിന്നീട് സംഘട്ടനങ്ങളിലേക്കും സസ്‌പെന്‍സ് നിറഞ്ഞ രംഗങ്ങളിലേക്കും ട്രെയിലര്‍ വഴിമാറുന്നു.

‘ഇരുളി’ല്‍ ആകെയുള്ളത് മുന്ന് കഥാപാത്രങ്ങള്‍ മാത്രമെന്ന് സംവിധായകന്‍ നസീഫ് യൂസുഫ് ഇസുദ്ദിന്‍ നേരത്തെ പറഞ്ഞിരുന്നു. ഫഹദ് ഫാസിലിന് പുറമെ സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരടക്കം മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുണ്ടാകുക.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.