മൂന്ന് കഥാപാത്രങ്ങള്‍ മാത്രമായി നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രം’ഇരുള്‍’ ഒരുങ്ങുന്നു.ഫഹദ് ഫാസില്‍ ,സൗബിന്‍ ഷാഹിര്‍,ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളായി എത്തുന്നത്.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
സീ യു സൂണിന് ശേഷം ഫഹദും ദര്‍ശനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇരുള്‍.പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്
ജോമോന്‍ ടി ജോണ്‍ ആണ്.