
കഴിഞ്ഞ ദിവസങ്ങളിലെ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണന്റെ ഫേസ്ബുക് കുറിപ്പുകൾ വൈറലായിരുന്നു. തനിക്ക് ക്യാൻസറാണെന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. എന്നാൽ പിന്നാലെ തന്നെ തനിക്ക് ക്യാൻസറില്ലെന്നും ഇൻഫെക്ഷനാണെന്നും ആറാട്ടണ്ണൻ പോസ്റ്റ് പങ്കിട്ടു. നിരവധി പേരാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചും വിമർശിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്ക് ക്യാൻസറാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ആറാട്ടണ്ണൻ നൽകിയ ഒരഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തനിക്ക് ക്യാൻസറിന്റെ ആദ്യ സ്റ്റേജ് ആണെന്നും ഇനിയെന്തെങ്കിലും മിറാക്കിൾ സംഭവിച്ചാലേ താൻ രക്ഷപെടുകയൊള്ളു എന്നുമാണ് ആറാട്ടണ്ണൻ അഭിമുഖത്തിൽ പറയുന്നത്. കൂടാതെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞപ്പോൾ വിമർശിച്ചവരും കളിയാക്കിയവരും കൂടെ നിന്നെന്നും, ഒരുപാട് പേർ ആശ്വസിപ്പിക്കാൻ എത്തിയെന്നും ആറാട്ടണ്ണൻ പറയുന്നുണ്ട്.
“ക്യാൻസറിന്റെ ആദ്യ സ്റ്റേജിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. എന്റെ കുടുംബ ഡോക്ടറുടെ അടുത്താണ് ടെസ്റ്റൊക്കെ നടത്തിയത്. അതിന്റെ ഡീറ്റെയിൽസ് അവരുടെ പ്രൈവസി മാനിച്ച് ഞാൻ വെളിപ്പെടുത്തില്ല. എന്റെ അച്ഛനും ഇതേ അസുഖമായിരുന്നു. ഞാനിനി രക്ഷപ്പെടണമെങ്കിൽ എന്തെങ്കിലും മിറാക്കിൾ സംഭവിക്കണം. പിന്നെ ആശുപത്രിയിൽ പോയി ചികിത്സ തേടാൻ ഞാൻ തയായറാവാത്തതിന് കാരണം, മെഡിക്കൽ ഫീൽഡ് ഒരു ബിസ്സിനെസ്സ് ആണ്. അവിടെ പോയാൽ പിന്നെ സാദാരണ പോലെ ജീവിക്കാൻ കഴിയില്ല”. ആറാട്ടണ്ണൻ പറഞ്ഞു.
“രോഗാവസ്ഥ വെളിപ്പെടുത്തിയപ്പോൾ നിരവധിപേർ ആശ്വാസവുമായെത്തി. നിർമ്മാതാവ് സാന്ദ്ര തോമസ്, ഷീലു എബ്രഹാം, അഖിൽ മാരാർ, ഒക്കെ വിളിച്ചു. അതിൽ മാലാ പാർവതി വിളിച്ച് റിപ്പോർട്ട് ചോദിച്ചപ്പോൾ വിഷമം തോന്നി. ഒരു വിശ്വാസമില്ലായ്മയോടെയാണ് അവരത് ചോദിച്ചത്. ഞാനവരെ എന്റെ അമ്മയെപ്പോലെയാണ് കണ്ടത്”. ആറാട്ടണ്ണൻ കൂട്ടിച്ചേർത്തു.