ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നു?

കലാരംഗത്ത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുക സ്വഭാവികം.ചിലര്‍ അഭിനയരംഗത്ത്, ചിലര്‍ സാങ്കേതികരംഗത്ത്, ഒക്കെ ഉണ്ടാകാം.
ചലച്ചിത്ര രംഗത്ത്, അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന ദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും.പൂര്‍ണ്ണിമ ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്നു. അപ്പോഴും അവതാരികയായും, ടി.വി. പ്രോഗ്രാമുകളിലുമൊക്കെയായി ഏറെ സജീവമായിത്തന്നെ തന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പൂര്‍ണ്ണിമ അഭിനയരംഗത്ത് വീണ്ടും സജീവമായി.എന്നാല്‍ ഇതവരും ഒന്നിച്ചഭിനയിച്ചിരുന്നില്ല . ഇപ്പോഴിതാ ഇരുവരും ഒന്നി ഹിനയിക്കുന്നു എന്ന ധ്വനി ജനിപ്പിക്കു മാറ് ഇരു വരുടേയും ഒന്നിച്ചുള്ള ഒരു വിവാഹ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഒരു ഡാര്‍ക്ക് റൂം അതിന്റെ ദിത്തിയില്‍ ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും വിവാഹ ഫോട്ടോ തൂങ്ങിക്കിടക്കുന്നു.ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു – മുറി എന്ന ചിത്രത്തിലാണ് ഇരുവരുടേയും വിവാഹ ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പൂര്‍ണ്ണിമ ഈ ചിത്രത്തില്‍ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാര്‍ത്ത നേരത്തേ പുറത്തുവിട്ടിരുന്നതാണ്. ഇപ്പോള്‍ ഈ വിവാഹ ഫോട്ടോ പുറത്തുവിട്ടതിലൂടെ ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ അഭിനയിക്കന്നുണ്ടോയെന്ന ചോദ്യം ശക്തമായി ഉയരുന്നു.എന്നാല്‍ വാര്‍ത്തകളിലൊന്നിലും ഇന്ദ്രജിത്തിന്റെ പേരും നല്‍കിയിട്ടില്ല. ഒരു സസ്‌പെന്‍സായി ഈ വാര്‍ത്ത വച്ചിരിക്കുകയാണോയെന്നതാണ് സംശയം.ഹക്കിംഷാ, പ്രിയംവദാകൃഷ്ണന്‍, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഷമ്മിതിലകന്‍, വിജയരാഘവന്‍, രഘുനാഥ് പലേരി, .ജനാര്‍ദ്ദനന്‍, ഗണപതി, സ്വത്തിടസ്പ്രഭു മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാര്‍ പ്രഭാകരന്‍ ,ഉണ്ണിരാജാ ഹരിശങ്കര്‍, രാജീവ്.വി.തോമസ്, ലിബിന്‍ ഗോപിനാഥ്, ദേവരാജന്‍ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.രഘുനാഥ് പലേരിയുടേതാണ് തിരക്കഥ,ഗാനങ്ങള്‍ – അന്‍വര്‍ അലി – അങ്കിത് മേനോന്‍ – വര്‍ക്കി ,ഛായാഗ്രഹണം – എല്‍ദോസ് ജോര്‍ജ്,എഡിറ്റിംഗ് – മനോജ്.സി.എസ്,കലാസംവിധാനം -അരുണ്‍ ജോസ്.എക്‌സിക്കാട്ടീവ് പ്രൊഡ്യൂസര്‍ – ബാബുരാജ് മനിശ്ശേരി.പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് ഷിബു പന്തലക്കോട്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ദോ സെല്‍വരാജ്.സപ്തത തരംഗ് ക്രിയേഷന്‍സ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഓ.പി.ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, സമീര്‍ചെമ്പയില്‍, പി.എസ്.പ്രേമാനന്ദന്‍ ,മധു പള്ളിയാന എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം സപ്തത രംഗ് പ്രദര്‍ശനത്തിനെത്തിക്കുന്നു.വാഴൂര്‍ ജോസ്.