‘ഞാൻ കണ്ടതാ സാറേ’, ഇന്ദ്രജിത്ത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രം ‘ഞാന്‍ കണ്ടതാ സാറേ’ അടുത്തിടെ ചിത്രീകരണം ആരംഭിച്ചിരുന്നു. നവാഗതനായ വരുണ്‍ ജി പണിക്കറാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നര്‍മ്മത്തില്‍ പറയുന്ന ഒരു ത്രില്ലര്‍ ചിത്രമായ ഞാന്‍ ‘കണ്ടതാ സാറേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇന്ദ്രജിത്തിനെ കൂടാതെ ബൈജു സന്തോഷ്, അനൂപ് മേനോന്‍, അലന്‍സിയര്‍, എന്നിവരും ‘ഞാന്‍ കണ്ടതാ സാറേ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സാബുമോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ദീപു കരുണാകരന്‍, സുരേഷ് കൃഷ്ണ, ബിജു പപ്പന്‍, ബാലാജി ശര്‍മ്മ, മല്ലിക സുകുമാരന്‍, അഞ്ജന അപ്പുക്കുട്ടന്‍, എന്നിവരാണ് മറ്റു താരങ്ങള്‍. പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിന്റെ രചന അരുണ്‍ കരിമുട്ടാണ്.

ഹൈലൈന്‍ പിക്ചേഴ്സിന്റെയും ലെമണ്‍ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ പ്രകാശ് ഹൈലയിനും പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനും ചേര്‍ന്ന് ആണ് ചിത്രം നിമ്മിക്കുന്നത്. കോ പ്രൊഡ്യൂസര്‍ ബാബു ആര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമീര്‍ അബ്ദുള്‍ അസീസ്. തിരുവനന്തപുരം പരിസര പ്രദേശങ്ങളിലുമായി ‘ഞാന്‍ കണ്ടതാ സാറേ’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘ഞാന്‍ കണ്ടതാ സാറേ’യുടെ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റും പിആര്‍ഒ വാഴൂര്‍ ജോസും ആണ്.