ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ; മികച്ച നടന്‍ രഞ്ജി പണിക്കര്‍, നടി കീര്‍ത്തി സുരേഷ്

ഇന്‍ഡിവുഡ് അക്കാദമി അവാര്‍ഡ് നേട്ടത്തില്‍ മലയാളസിനിമ മുന്നില്‍. മികച്ച നടന്‍ രഞ്ജി പണിക്കര്‍ (സിനിമ ഭയാനകം),മികച്ച നടി കീര്‍ത്തി സുരേഷ് (സിനിമ മഹാനടി, തെലുങ്ക്).മികച്ച സഹനടിമാര്‍ക്കുള്ള അവാര്‍ഡ് സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ച സാവിത്രി ശ്രീധരന്‍,സരസ ബാലുശ്ശേരി എന്നിവര്‍ നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ ഏറ്റുവാങ്ങി.

ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞുദൈവം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് റെക്‌സ് വിജയന് ലഭിച്ചു (ചിത്രം മായാനദി ). മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് ‘പറയിലൂടെ ലിറ്റില്‍ സ്വയംപിന് ലഭിച്ചു.

മികച്ച സംവിധായകനുള്ള ഇന്‍ഡിവുഡ് അക്കാദമി അവാര്‍ഡ് രാജ്കുമാര്‍ ഹിറാനി നേടി. ഹിന്ദി ചിത്രമായ സഞ്ജുവിന്റെ സംവിധാനത്തിനാണ് അവാര്‍ഡ്. 50 രാജ്യങ്ങളില്‍നിന്നുള്ള നൂറോളം ചിത്രങ്ങളാണ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷെയ്ക്ക് സാലം ബിന്‍ സുല്‍ത്താന്‍ ബിന്‍ സാകര്‍ അല്‍കാസിമി ഫിലിം കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു.