കേരള ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗത്വമൊഴിഞ്ഞ് ഇന്ദ്രന്‍സ്( Indian actor ). താന്‍ അഭിനയിക്കുന്ന സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനനാല്‍ ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗത്വമൊഴിയുകയാണെന്ന് ഇന്ദ്രന്‍സ് അറിയിച്ചു. ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകന്‍ കെ.പി വ്യാസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്…
‘ഇതിനെയാണ് നിലപാട് എന്ന് പറയുന്നത് അല്ലാതെ ഭര്‍ത്താവിന്റെ സിനിമയ്ക്കും,മകന്റെ സിനിമയ്ക്കും ഒക്കെ അവാര്‍ഡ് കൊടുക്കാന്‍ അക്കാദമി ഭാരവാഹിത്വം അലങ്കാരമായി കൊണ്ട് നടക്കുകയല്ല വേണ്ടത്.’
മലയാള ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഇന്ദ്രന്‍സ് എന്നറിയപ്പെടുന്ന സുരേന്ദ്രന്‍ കൊച്ചുവേലു അഥവാ കെ. സുരേന്ദ്രന്‍. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തില്‍ 250-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി.
1956ല്‍ പാലവില കൊച്ചുവേലുവിന്റെയും ഗോമാതിയുടെയും ഏഴു മക്കളില്‍ രണ്ടാമനായി കുമാരപുരത്ത് ജനിച്ചു. കുമാരപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം അമ്മാവനോടൊപ്പം തയ്യല്‍ക്കാരനായി ജോലി ചെയ്തു. തുടര്‍ന്ന് അമേച്വര്‍ ആര്‍ട്‌സ് ക്ലബ്ബുകളില്‍ ചേര്‍ന്ന അദ്ദേഹം നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ദൂരദര്‍ശനില്‍ ടെലിവിഷന്‍ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ദ്രന്‍സ് എന്ന പേരില്‍ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് തന്റെ സ്റ്റേജ് നാമത്തിനായി ആ പേര് തെരഞ്ഞെടുത്തത്.
Indian actor