
വിജയ് ദേവരകൊണ്ട ചിത്രം കിങ്‌ഡമിലെ അഭിനയത്തെ കുറിച്ച് മനസ്സ് തുറന്ന് മലയാളി താരം വെങ്കിടേഷ്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമാണ് താൻ ചെയ്യുന്നതെന്നും വെറുതെ ഇടി കൊള്ളാൻ മാത്രമുള്ള വില്ലനല്ല താനെന്നുമാണ് കഥാപാത്രത്തെ കുറിച്ച് വെങ്കിടേഷിന്റെ അഭിപ്രായം. റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘സംവിധായകൻ ഗൗതമിന്റെ പ്രത്യേകത ഇമോഷൻസ് കൈകാര്യം ചെയ്യുന്ന രീതിയാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ എല്ലാം ഭയങ്കര ഇമോഷൻസ് ഉണ്ടായിരിക്കും. ഞാൻ സിനിമയിൽ മെയിൻ വില്ലൻ തന്നെയാണ്. വില്ലൻ ആണെങ്കിലും എല്ലാ ഇമോഷൻസും ഉള്ള ഒരു നെഗറ്റീവ് കഥാപാത്രമാണ്. വെറുതെ ഐഡി കൊള്ളാൻ മാത്രമുള്ള ടിപ്പിക്കൽ വില്ലനല്ല’. വെങ്കിടേഷ് പറഞ്ഞു.
തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്ന ചിത്രം ജൂലൈ 31 ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യും. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് ദേവരക്കൊണ്ട സിനിമയിൽ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.