ഇളയരാജയുടെ 75ാം പിറന്നാളിന് ഗംഭീര ആഘോഷങ്ങളുമായി തമിഴ് നിര്‍മ്മാതാക്കള്‍..

ഗാനലോകത്തെ കുലപതി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സംഗീതഞജ്ഞനാണ് ഇളയരാജ. അദ്ദേഹത്തിന്റെ ഹൃദയഹാരിയായ ഗാനങ്ങള്‍ എല്ലാ ഭാഷകളിലും ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് തെളിവാണ് അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിനായി തമിഴ് നിര്‍മ്മാതാക്കളുടെ കൗണ്‍സില്‍ ഒരുക്കുന്ന വമ്പന്‍ ആഘോഷം. ഫെബ്രുവരി 2നും 3നുമായി നന്ദനം വൈ എം സി എ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര മേഘലയിലെ നിരവധി പ്രമുഖരും പങ്കെടുക്കും. ഇപ്പോള്‍ ഈ ആഘോഷങ്ങളുടെ മുന്നോടിയായി പുറത്തിറക്കിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ എല്ലാവരുടെയും ശ്രദ്ധയില്‍പെട്ടിരിക്കുകയാണ്. നിരവധി താരങ്ങളാണ് സംഗീത മൂര്‍ത്തിക്ക് ജന്മദിനാംശകളുമായി വീഡിയോയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ളത്.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പുറത്തുവിട്ട വീഡിയോ…