നിത്യ മാമ്മന്‍ ആലപിച്ച ‘ഇക്കാക്ക’ യിലെ ഗാനം വൈറലാകുന്നു

','

' ); } ?>

സൈനു ചാവാക്കാടന്‍ സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി), ശിവജി ഗുരുവായൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ‘ഇക്കാക്ക’. അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷന്‍ ത്രില്ലറായ ഇക്കാക്കയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിമല്‍ പങ്കജ്, പ്രദീപ് ബാബു എന്നിവര്‍ ചേര്‍ന്നാണ്.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് പ്രദീപ് ബാബു സംഗീതം നിര്‍വ്വഹിക്കുകയും സംസ്ഥാന അവാര്‍ഡ് നേടീയ പ്രിയ ഗായിക നിത്യാ മാമന്‍ മനോഹരമായി ആലപിക്കുകയും ചെയ്ത ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഓര്‍ക്കാട്രേഷന്‍ ചെയ്തിരിക്കുന്നത് യാസിര്‍ അഷ്റഫും മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ ഫ്രാന്‍സിസ് സാബുവുമാണ്.

ചിത്രം നിര്‍മിച്ചിരിക്കുന്നത് ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി യാണ്. ചിത്രത്തിലെ ഒരു അടിപൊളി ഗാനം പാഷാണം ഷാജിയും ആലപിച്ചിട്ടുണ്ട്. അമര്‍ ആനന്ദ്, സിക്ക് സജീവന്‍ ഷെരീഫ് ഇഗഉച, റാഷിന്‍ ഖാന്‍, അക്ബര്‍ഷാ, അശ്വതി, ഹീരാതുളസി, ആശ ഗ നായര്‍, അലീന രാജന്‍, കലാഭവന്‍ നന്ദന, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്നു.

കഥ , തിരക്കഥ വത്സലാകുമാരി ടി ചാരുംമൂട് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിഗ് ഷോ മീഡിയ, ആശ കെ നായര്‍,
കോ പ്രൊഡ്യൂസര്‍ ഹൈ സീസ് ഇന്റര്‍നാഷണല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീ നായര്‍,അസോസിയേറ്റ് സലേഷ് ശങ്കര്‍ എങ്ങണ്ടിയൂര്‍, ഛായാഗ്രഹണം ടോണി ലോയിഡ് അരൂജ, ജിജോ ഭാവചിത്ര, എഡിറ്റര്‍ വൈശാഖ് രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷജീര്‍ അരീക്കോട്, ലിറിക്‌സ് സന്തോഷ് വര്‍മ്മ, ഫ്രാന്‍സിസ് ജിജോ, അപ്പു വൈപ്പിന്‍, മ്യൂസിക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, ബാക് ഗ്രൗണ്ട് സ്‌കോര്‍ പി ബി, സൗണ്ട് ഡിസൈന്‍ കരുണ്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല, ആര്‍ട്ട് ഷെരീഫ് രസറി, മേക്കപ്പ് ബാബുലാല്‍ കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂമര്‍ ബിന്ദു എന്‍ കെ പയ്യന്നൂര്‍, കളറിസ്റ്റ് ഷാന്‍ ആഷിഫ്, സ്റ്റില്‍സ് പ്രശാന്ത് ഐഐഡിയ, സ്റ്റുഡിയോ വാമ ഫിലിം ഹൗസ്, മാര്‍ക്കറ്റിംഗ്& ഡിസ്ട്രിബ്യൂഷന്‍ ബി ആര്‍ എസ് ക്രിയേഷന്‍സ്, പിആര്‍ഒ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.