27ാമത് ഐ.എഫ്.എഫ്.കെ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാന നഗരിയില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് വേണ്ടത് ഭയമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ചലച്ചിത്ര മേളകള്‍ അത് ഉറപ്പാക്കാന്‍ കഴിയുന്ന വേദിയാകണമെന്ന് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്കെ വേദിയിലും പിന്തുണ അറിയിച്ചു. ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയില്‍ കാണിച്ചാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്.