ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ചെമ്പന്‍ വിനോദിനെയും സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരിയേയും അഭിനന്ദിച്ച് സജിതാ മഠത്തില്‍. ഐഎഫ്എഫ്‌ഐ ഉദ്യോഗസ്ഥരുടെ അക്രോശത്തിന് മലയാളികളുടെ മധുര പ്രതികാരമാണ് പ്രധാനപ്പെട്ട രണ്ട് അവാര്‍ഡുകളെന്ന് സജിതാ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പിലുള്ള ഡാനിഷ് ചിത്രം ‘ദി ഗില്‍റ്റി’യുടെ, കലാ അക്കാദമിയില്‍ നടന്ന പ്രദര്‍ശനത്തിനിടെ മലയാളികള്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തി എന്ന് പരാതികള്‍ വന്നിരുന്നു. പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്‍പ് ക്യൂ നിന്നവരെ പരിഗണിക്കാതെ ടിക്കറ്റില്ലാത്തവര്‍ക്ക് സംഘാടകര്‍ പ്രവേശനം നല്‍കിയത് പ്രതിഷേധത്തിനിടയാക്കി. ക്യൂവില്‍ നിന്നിട്ടും പ്രവേശനം ലഭിക്കാത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചപ്പോള്‍ സംഘാടകരില്‍ ഒരാളായ രാജേന്ദ്ര തലാഖ് നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് എനിക്കറിയാം. തിരിച്ചുപോകുന്നതാണ് നല്ലത്’ എന്നായിരുന്നു മലയാളി സംവിധായകന്‍ കമാല്‍ കെ എമ്മിനോട് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘അധികം ചിലക്കാതെ കേരളത്തിലേക്ക് തിരിച്ചു പോകൂ’എന്ന ഐഎഫ്എഫ്‌ഐ ഉദ്യോഗസ്ഥരുടെ ആക്രോശത്തിന് മലയാളികളുടെ മധുര പ്രതികാരം!
Proud of you all!! More and more recognitions are waiting for you!!