മലയാള സിനിമയിൽ പ്രവര്‍ത്തിക്കണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വേണം; നിബന്ധന ജൂണ്‍ 26 മുതല്‍

','

' ); } ?>

മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം ചെയ്യണമെന്ന് നിർദ്ദേശിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. എഎംഎംഎ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത് സിനിമാ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നല്‍കേണ്ടത്. നടീനടന്മാര്‍ അടക്കം മുഴുവന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.

വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ നിബന്ധന നടപ്പില്‍ വരുത്തുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

സിനിമ സെറ്റുകളിലെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ലഹരി ഉപയോഗം അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് ലഹരി ഉപയോഗത്തിന് തടയിടാനുള്ള നീക്കവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. എഎംഎംഎയുടെ അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും മറ്റ് സിനിമാ സംഘടനകളുടെയും അഭിപ്രായം തേടുമെന്നാണ് കരുതുന്നത്.