സീരിയൽ ചെയ്യണമെങ്കിൽ ഒരു മൾട്ടി ടാസ്ക്കറായിരിക്കണം , സിനിമയേക്കാൾ ബുദ്ധിമുട്ടാണ് സീരിയൽ; ബിബിൻ ബെന്നി

','

' ); } ?>

സീ കേരളം സംപ്രേഷണം ചെയ്ത ‘അനുരാഗ ഗാനം പോലെ’, സൂര്യ ടീവിയിലെ ‘ആനന്ദ രാഗം’, കൈരളി ടീവിയിലെ ‘അവിടത്തെ പോലെ ഇവിടെയും’ തുടങ്ങിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടതാരമായി മാറിയ നടനാണ് ‘ബിബിൻ ബെന്നി’. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായൊരു സ്ഥാനം സീരിയൽ രംഗത്ത് നേടിയെടുക്കാൻ ബിബിന് സാധിച്ചിട്ടുണ്ട്. സ്ഥിരം നെഗറ്റിവ് റോളുകളിൽ നിന്നും മാറി ‘സാന്ത്വനം 2 എന്ന സീരിയലിൽ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ബിബിൻ ഇപ്പോൾ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സീരിയൽ വിശേഷങ്ങളെ കുറിച്ചും അഭിനയജീവിതത്തിലേക്ക് എത്തിപ്പെടാൻ അനുഭവിച്ച കഷ്ടപാടുകളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം. ഒരു സീരിയൽ അഭിനേതാവാവണമെങ്കിൽ ഒരു മൾട്ടി ടാസ്ക്കറായിരിക്കണമെന്നാണ് ബിബിൻ പറയുന്നത്. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അഭിനയം എന്റെ പാഷനാണ്. തീർച്ചയായും സിനിമ തന്നെയാണ് ഫൈനൽ ഡെസ്റ്റിനേഷൻ. ഞാനൊരു സീരിയൽ നടനാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഈ മേഖലയിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ അച്ഛൻ വലിയൊരു അഭിനയമോഹിയായിരുന്നു. അതിന് വീട്ടുകാരുടെ കയ്യിൽ നിന്നും നാട്ടുകാരുടെ കയ്യിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് പരിഹാസങ്ങളും കുത്തുവാക്കുകളും അച്ഛൻ കേട്ടിട്ടുണ്ട്. ഞാൻ സീരിയൽ രംഗത്തേക്ക് വരാൻ നിന്നപ്പോഴും ആളുകൾ പരിഹസിക്കുകയാണ് ചെയ്തത്. അച്ഛനെപ്പോലെ മകനും ഉള്ള കാശ് കളയാൻ നടക്കുന്നുണ്ടെന്ന് പറഞ്ഞിട്ട്. ഇപ്പോൾ ഞാൻ ചെയ്യുന്നത് സാന്ത്വനം 2 ആണ്. എന്റെ നാലാമത്തെ സീരിയലാണിത്. തന്നെയുമല്ല ആദ്യമായി ഞാൻ മുഴു നീള പോസറ്റീവ് കഥാപാത്രം ചെയ്യുന്ന സീരിയൽ കൂടിയാണിത്. ഇപ്പോൾ പരിഹസിച്ചവരുടെയും കുറ്റപെടുത്തിയവരുടെയും മുന്നിൽ അച്ഛൻ അഭിമാനത്തോടെയാണ് നിൽക്കുന്നത്. ബിബിൻ പറഞ്ഞു

ഞാൻ ആദ്യമായി ചെയ്യുന്നത് ഒരു ഷോർട് ഫിലിം ആണ്. അത് കഴിഞ്ഞ് ഒരു മലയാള സിനിമ ചെയ്തു. പിന്നീട് ചെയ്തത് ഒരു തമിഴ് മൂവി ആണ്
‘തലൈവി’. വളരെ വലിയൊരു സിനിമയായിരുന്നു അത്. എന്റെ സെൻ അൺ വാണ്ടഡ് ആയത് കൊണ്ട് അവരത് കട്ട് ചെയ്തു കളഞ്ഞു. ആൻ ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് മില്ലേനിയത്തിന്റെ വർക്കായ”അനുരാഗ ഗാനം പോലെ” ചെയ്തു. പിന്നീട് സൂര്യ ടീവിയിലെ “ആനന്ദ രാഗം” ചെയ്തു രണ്ടിലും പക്കാ നെഗറ്റിവ് റോൾ ആയിരുന്നു. എനിക്കാണെങ്കിൽ നെഗറ്റീവ് റോൾ ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്. തന്നെയുമല്ല സീരിയൽ മേഖല എന്ന് പറയുന്നത് വളരെ ടൈറ്റ് കോംപറ്റീഷൻ ഉള്ള മേഖലയാണ്. എന്റെ ആദ്യ ഓഡിഷന് ഞാൻ എത്തിയത് എട്ട് മണിക്കാണ് അപ്പോൾ എനിക്ക് കിട്ടിയത് 191 മത്തെ നമ്പർ ആണ് ഉച്ച ഒക്കെ ആയപ്പോഴേക്കും അത് ആയിരം കടന്നു. വണ്ണത്തിലധികവും ചെറുപ്പക്കാരായിരുന്നു. പിന്നെ ഈ മേഖലയിൽ പിടിച്ച് നിൽക്കണമെങ്കിൽ ഒരു മൾട്ടി ടാസ്ക്കറായിരിക്കണം. കാരണം സിനിമയെക്കാളും സീരിയൽ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. നമ്മുടെ മനസ്സിൽ മൂവ്മെന്റ്സ് ഉണ്ടായിരിക്കണം, അതേ സമയത്ത് ഡയറക്ടർ പറയുന്ന വഴിയിൽക്കൂടെ പോകാൻ പാടൊള്ളു, പിന്നെ പ്രോംറ്റിങ് കേൾക്കണം, കേട്ടിട്ട് ആ മീറ്റർ വിടാതെ നമ്മൾ പറയണം ഇതൊക്കെ ഒരുമിച്ച് ചെയ്യുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. ബിബിൻ കൂട്ടിച്ചേർത്തു.