“വിനായകനെ പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിച്ചില്ലെങ്കിൽ പൊതുജനം കൈകാര്യം ചെയ്യും”; മുഹമ്മദ് ഷിയാസ്

','

' ); } ?>

അടൂർ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകൻ പൊതുശല്യമാണെന്നും കലാകാരൻമാർക്ക് അപമാനമായ രീതിയിൽ വൃത്തികെട്ടവനായി മാറുകയാണെന്നും ഷിയാസ് പറഞ്ഞു. വിനായകനെ സർക്കാർ പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
യേശുദാസിനും അടൂർ ​ഗോപാലകൃഷ്ണനെതിരേയും ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റ് പിൻവലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഷിയാസിന്റെ പ്രതികരണം.

“​ഗായകനായ വേടൻ ലഹരിക്കേസിൽ ഉൾപ്പെട്ടപ്പോൾ തെറ്റ് ഏറ്റു പറഞ്ഞു. ചലച്ചിത്ര മേഖലയിൽ ഇത്തരത്തിൽ തെറ്റുകൾ ഏറ്റുപറയുന്നുണ്ട്. വിനായകൻ എന്ന പൊതുശല്യത്തെ സർക്കാർ പിടിച്ചുകെട്ടിക്കൊണ്ടുപോയി ചികിത്സ നൽകണം. അല്ലെങ്കിൽ പൊതുജനം തെരുവിൽ കൈകാര്യം ചെയ്യും”; ഷിയാസ് പറഞ്ഞു

അതേസമയം യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനുമെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകനെതിരെ കോൺഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പ്രമുഖര്‍ക്കെതിരെ അവഹേളനം നടത്തുന്നത് വിനായകന് ഹരമാണെന്നും അതിനാൽ ശക്തമായ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.