
മുൻ ഭാര്യ എലിസബത്തുമായുള്ള വിവാഹം കഴിഞ്ഞിട്ടില്ലെന്ന നടൻ ബാലയുടെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഡോ. എലിസബത്ത് ഉദയൻ. ആരോഗ്യസ്ഥിതിതി മോശമായ എലിസബത്ത് ആശുപത്രിക്കിടക്കയിൽ നിന്നും വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ബാലയ്ക്ക് ആണെന്ന് പേരെടുത്ത് പറയാതെ എലിസബത്ത് പങ്കുവച്ച വീഡിയോയിൽ പറയുന്നു. വിവാഹം നടന്നിട്ടില്ലെന്നാണ് പറയുന്നതെന്നും പിന്നെ എന്തിനാണ് ഭാര്യയെന്ന് പറഞ്ഞ് സ്റ്റേജ് ഷോകൾ നടത്തിയതെന്ന് തനിക്ക് അറിയില്ലെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
“എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായില്ല. തുടരെയുള്ള ഭീഷണി വീഡിയോകളും കൗണ്ടർ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷൻ എന്നാണ് അവൻ പറഞ്ഞത്. പിന്നെ എന്തിനാണ് ആൾക്കാരുടെ മുന്നിൽ വച്ച് ഭാര്യയാണെന്ന് പറഞ്ഞത്?, അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ നടത്തിയത്? എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ (മരിക്കുകയാണെങ്കിൽ) അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി മുകളിൽ നിന്നും താഴേക്ക് ഡിവൈഎസ്പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചു. പിന്നീട് ഒരു വിവരവും ഇല്ല. കോടതിയിൽ കേസ് നടക്കുകയാണ്. കുറേതവണ വക്കീലും അയാളും ഹാജരായില്ല. കൗണ്ടറിൽ അയാൾ കാശൊന്നും ഇല്ലെന്നാണ് പറയുന്നത്. 250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഡോക്ടർ- രോഗി ബന്ധം മാത്രമേ ഉള്ളൂ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്”, എലിസബത്ത് പറഞ്ഞു.
മൂക്കിൽ ട്യൂബിട്ട നിലയിൽ ആരോഗ്യസ്ഥിതിമോശമായ അവസ്ഥയിൽ എലിസബത്തിനെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്,