
പ്രേക്ഷകർക്ക് തന്നെ മടുത്താൽ അഭിനയം നിർത്തുമെന്നും, തുടർന്ന് ഏറ്റവും ഇഷ്ടമുള്ള ഒരു ജോലിയെടുത്ത് ജീവിക്കുമെന്നും വ്യക്തമാക്കി നടൻ ഫഹദ് ഫാസിൽ. ബാഴ്സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി ചെയ്യണമെന്ന് തന്റെ വളരെ കാലമായുള്ള ആഗ്രഹമാണെന്നാണ് തരാം വ്യക്തമാക്കിയത്. ആളുകളെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് എത്തിക്കുന്നതിന്‍റെ സന്തോഷം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ് ഹോളിവുഡ് റിപ്പോര്‍ട്ടറി’ന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയശേഷമുളള ജീവിതത്തെ കുറിച്ച് ഫഹദ് തുറന്നു സംസാരിച്ചത്.
“ബാഴ്സലോണയിലെ ഊബര്‍ ജോലിയെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷെ പ്രേക്ഷകർക്ക് എന്നെ മടുത്തുകഴിയുമ്പോള്‍ മാത്രമേ അങ്ങനെയൊന്ന് സംഭവിക്കുകയുളളൂ. ആളുകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് (അവര്‍ക്ക് എത്തേണ്ടിടത്ത്) എത്തിച്ചുനല്‍കുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. മറ്റൊരാളുടെ ലക്ഷ്യത്തിന് സാക്ഷിയാകുക എന്നത് മനോഹരമായ കാര്യമാണ്. വണ്ടി ഓടിക്കാനുളള അവസരമൊന്നും ഞാന്‍ പാഴാക്കാറില്ല. ഞാനേറ്റവുമധിത്വം ആസ്വദിക്കുന്നത് ഡ്രൈവിങ്ങാണ്. ഞാന്‍ എനിക്കായി കണ്ടെത്തുന്ന സമയം കൂടിയാണത്. നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിങ്ങൾ നിരന്തരം ഏർപ്പെടണം. അത് നിങ്ങളുടെ ചിന്താഗതിയെയും കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയെയും സ്വാധീനിക്കും”. ഫഹദ് ഫാസിൽ പറഞ്ഞു.
അതേസമയം തമിഴില്‍ വടിവേലുവിനൊപ്പം അഭിനയിച്ച മാരീസനാണ് ഫഹദിന്‍റെ ഏറ്റവും പുതിയ ചിത്രം. റിലീസിന് മുന്നോടിയായി തമിഴ്‌നാട്ടിൽ നടന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ഉലകനായകന്‍ കമല്‍ഹാസന്‍ വരെ മാരീസന്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.