
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ ദിലീപിന്റെ സിനിമകൾ കാണുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മോഡലും ഡബ്ബിങ് ആർടിസ്റ്റുമായ പ്രിൽന രാജ്. നിങ്ങൾക്കു കാണേണ്ട എങ്കിൽ അങ്ങനെ പറയണം, ആരോടും കാണരുത് എന്ന് വെല്ലുവിളിക്കുന്നത് നിർബന്ധിപ്പിക്കുന്നതും ശരിയല്ലെന്ന് പ്രിൽന പറഞ്ഞു. കൂടാതെ അതി ജീവിതക്ക് നീതി കിട്ടുക തന്നെ വേണമെന്നും, തന്റെ സമ്മതം പോലും ഇല്ലാതെ തന്നെ ഉപദ്രവിച്ച ആൾക്കാർക്കു മുഴുവൻ ശിക്ഷ മേടിച്ചു കൊടുക്കണമെന്നും പ്രിൽന കൂട്ടിച്ചേർത്തു.
“ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാളുടെ സിനിമ ഞാൻ കാണും. അവൾ അതിജീവിത തന്നെയാണ്, അവൾക്കു നീതി കിട്ടുക തന്നെ വേണം.. തൻ്റെ സമ്മതം പോലും ഇല്ലാതെ തന്നെ ഉപദ്രവിച്ച ആൾക്കാരെ മുഴുവൻ ശിക്ഷ മേടിച്ചു കൊടുക്കണം അവൾ അത് അർഹിക്കുന്നു. അയാൾ ആണ് അതിനു പിന്നിൽ എങ്കിൽ, പറയുന്നവരുടെ കയ്യിൽ അതിനുള്ള തെളിവ് ഉണ്ടെങ്കിൽ അയാൾക്കെതിരെ എന്തുകൊണ്ട് നീങ്ങുന്നില്ല…. ഇത്രയും വ്യക്‌തമായി അയാളെന്നു പറയാതെ പറയുന്ന പലർക്കും അങ്ങനെ തോന്നുന്നെങ്കിൽ തെളിവുകൾ കാണില്ലേ. ഇനി അയാൾ അല്ല പ്രതിയെങ്കിൽ, നിങ്ങൾ വലിച്ചു കീറിയ അയാളുടെ 8 വർഷം അയാൾ അനുഭവിച്ച വേദന അപമാനം ഒക്കെ നിങ്ങൾക്കു തിരികെ കൊടുക്കാൻ ആവുമോ? അയാളുടെ മക്കളുടെ മനസ്സിന് ഏറ്റ മുറിവുകൾ നിങ്ങൾക്കു മായിച്ചു കളയാൻ ആവുമോ?” പ്രിൽന ചോദിച്ചു.
“മാധ്യമങ്ങൾക്കു വേണ്ടത് വാർത്തയാണ് അത് വളച്ചോ ഓടിച്ചോ എങ്ങനെ വേണേലും പറയാം. അതുകൊണ്ട് അതാണ് ശരി എന്ന് ഇന്നത്തെ കാലത്ത് വിശ്വസിക്കുന്ന നമ്മളിൽ പലരും ആണ് വിഡ്ഢികൾ. ഇവിടെ സിനിമയിൽ അയാൾ മാത്രം അല്ല അഭിനയിച്ചത് കുറെ ഏറെ പേരുണ്ട്. അവരുടെ അന്നവും കൂടി ആണ് അത്. അത് കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്കു കാണേണ്ട എങ്കിൽ അങ്ങനെ പറയണം, ആരോടും കാണരുത് എന്ന് വെല്ലുവിളിക്കുന്നത് നിർബന്ധിപ്പിക്കുന്നതും ശരിയല്ല. അവൾക്കൊപ്പം. തെളിവ് കൊണ്ട് അയാള് തന്നെയെന്ന് നിങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്തു. അയാളുടെ കഴിഞ്ഞ 8വർഷം അയാളെ എല്ലാവരും കൊത്തി വലിച്ചിട്ടുണ്ട് എന്നിട്ടും അയാൾ ആത്മഹത്യ ചെയ്തിട്ടില്ല.. വിധി വരുന്ന ദിവസം വരെയും കാത്തിരുന്നില്ലേ? അയാൾ തെറ്റുകാരൻ എങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ.” പ്രിൽന കൂട്ടിച്ചേർത്തു.