
നിലവിളക്ക് കൊളുത്തുന്നതിനും കേക്ക് മുറിക്കുന്നതിനും മുൻപ് കൈ കഴുകിയെന്ന വിവാദത്തിൽ പ്രതികരിച്ച് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. തന്റെ കൈകൾ ശുദ്ധിയാക്കി വിളക്ക് കൊളുത്തിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ലയെന്നും, തന്റെ കയ്യിന്റെ വൃത്തി താൻ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് മറ്റുദ്ദേശങ്ങളുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കൈ കഴികിയതിനു ശേഷം കേക്ക് മുറിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. നേരത്തേ പാപ്പന്റെയും ഗരുഡന്റെയും പ്രൊമോഷന് വന്നപ്പോൾ ഞാൻതന്നെയാണ് മുഴുവൻ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തത്. എന്റെ കയ്യുടെ വൃത്തി ഞാൻ തീരുമാനിക്കണം. അല്ലെങ്കിൽ മറ്റുള്ളവരുടെ ആരോഗ്യത്തെ ഞാൻ മാനിക്കുന്നില്ലെന്ന് പറയില്ലേ? ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ല. ഗരുഡൻ പ്രൊമോഷന്റെ സമയത്ത് സ്റ്റിച്ചിട്ട് നഖം കെട്ടിവെച്ചിട്ടാണ് ഞാൻ പോയത്. അപ്പോഴാണ് നന്നായി മദ്യപിച്ച ഒരാൾ ഓടിവന്നതും ഞാൻ കൈകൊണ്ട് തടഞ്ഞതും. സുരേഷ് ഗോപി പറഞ്ഞു
മിനിഞ്ഞാന്ന്, ജെഎസ്കെ റിലീസ് ദിവസമായിരുന്നു. അന്ന് തന്നെ തൃശ്ശൂരിൽ ഗജപൂജയ്ക്കും ആനയൂട്ടിനും ഞാൻ പോയിരുന്നു. ഗജപൂജ നടത്തുന്ന ശാന്തിക്കാരനെ ആരും തൊടാൻ പാടില്ലെന്ന് എനിക്കറിയാം. ഞാൻതന്നെ മുൻനിരയിലുണ്ടായിരുന്നവരെ മാറ്റിയിട്ടാണ് ഒരു ഭാഗത്ത് ഒതുങ്ങിനിന്ന് ആ ചടങ്ങിൽ പങ്കെടുത്തത്. അതിനിടെ ഒരു ആനയെ കാണിച്ചുകൊണ്ട് പാപ്പാൻ പറഞ്ഞത് ഗുരുവായൂരിൽനിന്ന് കൊണ്ടുവന്നതാണെന്ന്. ഞാനാ ആനയെ തൊട്ടു. ആനയെ തൊടുന്നതിന് മുൻപും ഞാൻ നന്നായി കൈ കഴുകിയിരുന്നു.” സുരേഷ് ഗോപി വ്യക്തമാക്കി. അത് കൊണ്ട് തന്നെ എന്റെ കൈകൾ ശുദ്ധിയാക്കി വിളക്ക് കൊളുത്തിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല. എന്റെ കയ്യിന്റെ വൃത്തി ഞാനാണ് തീരുമാനിക്കുന്നത്. സുരേഷ് ഗോപി വ്യക്തമാക്കി