നെഗറ്റീവ് കഥാപാത്രങ്ങൾ ആണ് ചെയ്യാൻ ഇഷ്ടം, നെഗറ്റീവ് കഥാപാത്രങ്ങളിൽ ആണ് എന്തെങ്കിലും ചെയ്യാൻ ഉള്ളത്; പാർവതി നായർ

','

' ); } ?>

സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ താത്പര്യമെന്ന് തുറന്നു പറഞ്ഞ് സീരിയൽ താരം പാർവതി നായർ. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അത്തരം കഥാപാത്രങ്ങൾക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാൻ ഉണ്ടാകുമെന്നും, അതുപോലെ പോസിറ്റീവ് കഥാപാത്രങ്ങളിൾ വലുതായിട്ടൊന്നും ചെയ്യാൻ ഇല്ല എന്നുമാണ് പാർവതി പറയുന്നത്. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“എനിക്കിഷ്ടം നെഗറ്റീവ് കഥാപാത്രങ്ങൾ ആണ്, കാരണം നെഗറ്റീവ് കഥാപാത്രങ്ങൾക്ക് എന്തെങ്കിലും ഒക്കെ ചെയ്യാൻ ഉണ്ടാകും. പക്ഷെ പോസിറ്റീവ് കഥാപാത്രങ്ങളിൽ വലുതായിട്ടൊന്നും ചെയ്യാൻ ഇല്ല. നെഗറ്റീവ് ആകുമ്പോൾ നമുക്ക് കുറച്ചുകൂടെ ജിൽ ജിൽ എന്ന് പറഞ് നില്ക്കാൻ പറ്റും. പോസറ്റീവ് ആകുമ്പോൾ നമ്മളിങ്ങനെ പാവം പിടിച്ച പോലെ നിക്കണം. നെഗറ്റീവ് ചെയ്ത മുതൽ എനിക്ക് നെഗറ്റീവ് ആണ് ഇഷ്ടം. പിന്നെ നെഗറ്റീവ് ചെയ്യുമ്പോഴാണ് ആളുകൾ തിരിച്ചറിയുന്നത് എന്ന് തോന്നിയിട്ടുണ്ട്. നമുക്ക് ഇഷ്ടമില്ലാത്ത രീതിയിൽ കമന്റ്സ് ഒകെ വരും. പക്ഷെ അത് പ്രേക്ഷകർ നമ്മളെ സ്വീകരിച്ചത് കൊണ്ടാണ്. പാർവതി നായർ പറഞ്ഞു. ഞാൻ അങ്ങനെ കമന്റ്സ് കണ്ട് കരയുന്ന ആളൊന്നുമല്ല. നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യുന്നു. അത്രമാത്രം. അമ്മയറിയാതെ സീരിയലിൽ ആണ് ഞാൻ ആദ്യമായി നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്നത്. അതിൽ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിനെ ഇഷ്ടമില്ലാത്ത രീതിയിൽ നടക്കുന്ന കഥാപാത്രമാണല്ലോ, അപ്പോൾ വയസ്സായ അമ്മൂമ്മമാരൊക്കെ കാണുമ്പോൾ നിനക്ക് ആ പയ്യനോട് മര്യാദക്ക് നടന്നൂടെ എന്നൊക്കെ ചോദിക്കും. ഞാനത് ചിരിച്ചു വിടും. കാര്യമാക്കി എടുക്കില്ല.

ബാലതാരമായി വന്ന് ഇപ്പോൾ മലയാളം സീരിയലിൽ സജീവമായി നിൽക്കുന്ന നടിയാണ് പാർവതി നായർ. ഏതാനും പരസ്യ ചിത്രങ്ങളിലും നിരവധി ഭക്തി ഗാനങ്ങളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. അയ്യപ്പ ഭക്തി ഗാനങ്ങളിലാണ് പാർവതി കൂടുതലും അഭിനയിച്ചിട്ടുള്ളത്. അമ്മയറിയാതെ, ഹൃദയം, സാന്ത്വനം 2 എന്നീ സീരിയലുകളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. അമ്മയറിയാതെ, ഹൃദയം എന്നീ സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രങ്ങളെയാണ് പാർവതി അവതരിപ്പിച്ചിട്ടുള്ളത്. പട്ടണത്തിൽ ഭൂതം തുടങ്ങി നിരവധി ചിത്രങ്ങൾ താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്.