“ഞാന്‍ കമന്റുകള്‍ വായിക്കാറില്ല, പടം പേസട്ടും”; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നസ്ലിൻ ഗഫൂർ

','

' ); } ?>

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടന്‍ നസ്ലെന്‍ ഗഫൂര്‍. താന്‍ ഇതിലൊന്നും കൂടുതല്‍ ആകുലപ്പെടാറില്ലെന്നും സിനിമ മറുപടി നല്‍കുമെന്നുമാണ് നസ്ലെന്‍ പറയുന്നത്. ടിക്കി ടാക്ക, മോളിവുഡ് ടൈംസ് തുടങ്ങിയ സിനിമകളില്‍ നിന്നും നസ്ലെനെ പുറത്താക്കിയെന്നും താരം കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നുമടക്കമുളള വലിയ രീതിയിലുള്ള ആരോപണങ്ങൾ ഈയ്യടുത്ത് താരത്തിനെതിരെ ഉയർന്നിരുന്നു. പുതിയ സിനിമയായ ലോകയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“സര്‍ക്കാസം ആണെന്നാണ് ഞാനും ആദ്യം കരുതിയത്. രണ്ട് ദിവസം കഴിഞ്ഞാണ് അത് അങ്ങനെ അല്ല എന്ന് മനസിലായത്. പലതും റൂമറുകളാണ്. ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യാന്‍ രണ്ട് ദിവസമുള്ളപ്പോഴാണ് അതിൽ നിന്നെന്നെ പുറത്താക്കിയെന്നുള്ള വാർത്തകൾ കേൾക്കുന്നത്. ആസിഫിക്കയേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ആള്‍ക്കാര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ എഴുതി വിടുന്നതാകും. പറഞ്ഞിട്ട് കാര്യമില്ല” നസ്ലിൻ പറഞ്ഞു.

“ഞാന്‍ കമന്റുകള്‍ വായിക്കാറില്ല. ഓരോരുത്തരുടേയും അവരുടെ ഭാവനയില്‍ എഴുതി വിടുകയാണ്. അതില്‍ നമ്മള്‍ക്കൊന്നും പറയാനില്ല. നമ്മള്‍ നമ്മളുടെ ജോലിയില്‍ ശ്രദ്ധിക്കുക. ടിക്കി ടാക്കയുടെ റൂമർ ഞാന്‍ പടത്തില്‍ ജോയിന്‍ ചെയ്തുവെന്ന കാര്യം പോസ്റ്റ് ചെയ്തതോടെ തീര്‍ന്നു. അതുപോലെ തന്നെയാണ് എല്ലാം. പടം പേസട്ടും എന്നാണ് പറയാനുള്ളത്”. നസ്ലിൻ കൂട്ടിച്ചേർത്തു