“ഇത്തരം കഥകള്‍ എവിടുന്നാണ് ഉണ്ടാകുന്നത് എന്നെനിക്കറിയില്ല”; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആമിർ ഖാൻ

','

' ); } ?>

മേഘാലയയില്‍ ഹണിമൂണിനിടെ ഇന്ദോര്‍ സ്വദേശി രാജാ രഘുവംശി കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ തള്ളി നടനും നിര്‍മാതാവുമായ ആമിര്‍ ഖാന്‍. ഈ അഭ്യൂഹങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ ആരാധകരിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ആമിര്‍ പ്രതികരിച്ചു.

“അത്തരം റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ല. ഇത്തരം കഥകള്‍ എവിടുന്നാണ് ഉണ്ടാകുന്നത് എന്നെനിക്ക് വ്യക്തമല്ല,” എന്നാണ് ആമിര്‍ ഖാന്റെ പ്രതികരണം.

സംഭവത്തെ കുറിച്ച് ആമിര്‍ ഖാന്‍ പഠനം നടത്തുകയാണെന്നും, അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ സംഭവത്തിനാസ്പദമായി ചിത്രം ഒരുങ്ങുന്ന സാധ്യതയുണ്ടെന്നുമായിരുന്നു നേരത്തെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍. ആമിറിന്റെ അവസാന റിലീസ് ആയ ചിത്രം ‘സിത്താരേ സമീന്‍പര്‍’
ബോക്‌സ് ഓഫിസില്‍ 160 കോടിയിലധികം നേടിയിരുന്നു. അടുത്തതായി, രജനീകാന്ത് നായകനായ ലോകേഷ് കനകരാജ് ചിത്രം കൂലി യില്‍ ആമിര്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.